Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓർമ്മകളുടെ തുയിലുണർത്തി പെന്റിത്ത് മലയാളികൾ ഓണം ആഘോഷിച്ചു

ഓർമ്മകളുടെ തുയിലുണർത്തി പെന്റിത്ത് മലയാളികൾ ഓണം ആഘോഷിച്ചു

പെന്റിത്ത് (ഓസ്‌ട്രേലിയ): പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ഗൃഹാതുരമായ
ഓർമ്മകളുടെ തുയിലുണർത്തലായി. ആറിന് കിങ്‌സ്‌വുഡ് ഹൈസ്‌ക്കൂളിലാണ് ആഘോഷപരിപാടികൾ നടന്നത്. കൂട്ടായ്മയുടെ പ്രതീകമായി സിജോ സെബാസ്റ്റ്യൻ, തോമസ് ജോൺ, ജോമോൻ കുര്യൻ, ജിൻസ് ദേവസി, സജി ജോസഫ്, ബോബി തോമസ്, ബെന്നി ആന്റണി എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ തനതായ ശൈലിയിൽ പൂക്കളമൊരുക്കിയും ചെണ്ടമേളത്തിന്റെയും കുരവയിടലിന്റെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്കാനയിച്ച് മലയാളി മങ്കമാർ അവതരിപ്പിച്ച തിരുവാതിരയും, നാടൻ ഗാനങ്ങളും എല്ലാം ഇനിയും നഷ്ടപ്പെടാത്ത കൂട്ടായ്മയുടെ നാദമായി. ആൻ തോമസ്, ആൻജലാ ജോബി, അലീനാ ജോസഫ്, ഐറിൻ ജിൻസി, ജോർജീന എന്നിവർ ചേർന്ന് അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, നമിതാ സതീഷ്, മേഘ മഹേഷ്, ടാനിയ ബക്ഷി, നവോമി സണ്ണി, മേർലി മാത്യു എന്നിവരുടെ ഭരതനാട്യം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. നമിതാ സതീഷ് അവതരിപ്പിച്ച മോഹിനിയാട്ടം ലാസ്യലയഭാവമേളങ്ങളുടെ സമ്മോഹന ആവിഷ്‌ക്കാരമായി.

ജൂലിയാ ജോമോൻ, അൽനാ മരിയാ റിഥോയി, വിക്‌ടോറിയാ റോസ് സെബി, ഹോളി കുര്യാക്കോസ്, റൂത്ത് ജോസഫ്, ദിവ്യ പനലോസ് എന്നിവർ അവതരിപ്പിച്ച ഭരതനാട്യം, അന്നാ മേരി ജോബിയുടെ സെമി ക്ലാസ്സിക്കൽ ഡാൻസ്, അലീനാ ജോസഫ്, എയ്ഞ്ചൽ ജോസഫ്, അഡോണ ജോസഫ്, ഐറീൻ ജിൻസ്, ജീയാന്ന ബാസ്റ്റ്യൻ, ജോർജ്ജീന എന്നിവർ അവതരിപ്പിച്ച ഡിവോഷണൽ ഡാൻസ് എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടി. ആൽബർട്ട് ആന്റണി, ആബേൽ ആന്റണി, രാഹുൽ ബോബി, റോഷൻ ബോബി എന്നിവർ ചേർന്ന് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ആഘോഷപരിപാടികൾക്ക് ഉത്സവഛായ പകർന്നു നൽകി. ആൻ ജോബി, ആൻലിൻ ബിജു, ആഷ്‌ലിൻ ബിജു, ഒലീവിയ ചാണ്ടി, മേഘൻ മാത്യു, ജസീറാ മുരളീധരൻ എന്നിവർ അവതരിപ്പിച്ച സെമിക്ലാസ്സിക്കൽ ഡാൻസ്, സന്യ ഗാർഗ്, ജോഷ് ജോമോൻ എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ ഡാൻസ്, നീലിമ മേനകത്ത് അവതരിപ്പിച്ച സെമി ക്ലാസ്സിക്കൽ ഡാൻസ് എന്നിവയെല്ലാം വൈവിധ്യങ്ങളിലൂടെ സദസ്സിന്റെ കൈയടി ഏറ്റു വാങ്ങി.

ഓണത്തിന്റെ ഐതിഹ്യം വരച്ചു കാട്ടിയ ലഘുനാടകാവിഷ്‌ക്കാരം അവതരണ മികവു കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും
ആസ്വാദക ശ്രദ്ധ നേടി. ഗുരുവും ശിഷ്യന്മാരും എന്ന പേരിൽ അഖിൽ സിജോ, ആൽബർട്ട് ആന്റണി, അഭിജിത്ത് മാളിയേക്കൽ,
സോണൽ സുരേഷ് എന്നിവർ അവതരിപ്പിച്ച ആക്ഷേപഹാസ്യ രൂപകം സദസ്സിനെ വളരെയധികം രസിപ്പിച്ചു. 'അമ്മ' എന്ന പേരിൽ നവോമി സണ്ണി, ടാനിയ ബക്ഷി, നമിതാ സതീഷ്, മേർലി മാത്യു, മേഘ മഹേഷ്, ജൂലിയ ജോമോൻ, നേഹാ അജി എന്നിവർ ചേർന്ന് അവതരിപ്പിച്ച തീം ഡാൻസ് സമകാലിക കേരള സമൂഹത്തിന്റെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങൾ ഭാവ തീവ്രമായി വരച്ചു കാട്ടി. ജോയി ജേക്കബ്, ജെമിനി തരകൻ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ആഘോഷ വേളയ്ക്ക് ഹൃദ്യമായ ഇമ്പമേകി. മാവേലിയായെത്തിയ അജി റ്റി.ജി പരിപാടികൾക്ക് മാറ്റു കൂട്ടി. ഉച്ചയ്ക്കു നടന്ന തിരുവോണ സദ്യ നാനൂറോളം പേരാണ് ആസ്വദിച്ചത്.

പ്രായഭേദമന്യേ മലയാളികൾ പങ്കെടുത്ത ഓണാഘോഷ പരിപാടി പെന്റിത്ത് മലയാളികളുടെ കൂട്ടായ്മയ്ക്ക് ഉത്തമ ഉദാഹരണമായി. അതോടൊപ്പം വളർന്നു വരുന്ന മലയാളി പ്രതിഭകൾക്ക് ഒരവസരവുമായി ഓണ പരിപാടികൾ. ജോംമ്‌സിയും, ലിജിയും അവതാരകരായ പരിപാടികൾക്ക് ജോമോൻ കുര്യൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ബെന്നി ആന്റണി നന്ദിയും പറഞ്ഞു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP