Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോബാർട്ടിൽ ഓണാഘോഷം 31 ന്

ഹോബാർട്ടിൽ ഓണാഘോഷം 31 ന്

തോമസ് ടി. ഓണാട്ട്

ഹോബാർട്ട്: ഹോബാർട്ട് മലയാളി അസോസിയേഷൻ നേതൃത്വം നൽകുന്ന ഓണാഘോഷവും അസോസിയേഷന്റെ ഉദ്ഘാടനവും 31ന് നടക്കും. 20 ന്യൂ ടൗൺ റോഡിലുള്ള പോളീഷ് ഹാളിൽ രാവിലെ ഒമ്പതിന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

ഹോബാർട്ട് സിറ്റി മേയർ ഡാമൺ തോമസും പാർലമെന്റ് അംഗം ആൻഡ്രൂ വിൽക്കിയും ചേർന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചിരിയരങ്ങിൽ തങ്ങളുടേതായ ശൈലിക്ക് രൂപം നൽകിയ രമേഷ് പിഷാരടിയും ധർമജനും അവതരിപ്പിക്കുന്ന കോമഡി ഷോ, ബോളിവുഡ് ഡാൻസ് എന്നിവയ്ക്കു പുറമേ എച്ച്എംഎ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാവും.

വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചിട്ടുള്ളതായി അസോസിയേഷൻ പ്രസിഡന്റ് ഷാജി ജോസഫ്, സെക്രട്ടറി ജോമോൻ ജോസഫ്, ട്രഷറർ ജിതിൻ പി ജോസഫ് എന്നിവർ അറിയിച്ചു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP