Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് 19: വിദ്യാർത്ഥികൾക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ; ഹെൽത്ത് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കോവിഡ് 19: വിദ്യാർത്ഥികൾക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ; ഹെൽത്ത് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

എബി പൊയ്ക്കാട്ടിൽ

സ്‌ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്‌ട്രേലിയ. വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയർമാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി. നവോദയ ബ്രിസ്ബൻ ആദ്യഘട്ടത്തിൽ വിവിധ സർവ്വകാലാശാലകളിൽ പഠിക്കുന്ന ദുരിതത്തിലായ മലയാളി വിദ്യാർത്ഥികൾക്കായി പലവ്യഞ്ജനങ്ങൾ വിതരണം ചെയ്തു. രണ്ടാം ഘട്ടമായി തൊഴിൽ നഷ്ടമായവർക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികൾക്ക് രൂപം നൽകി.

ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്കായി നോർത്തേൺ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് - 19 ഹെൽത്ത് ഡെസ്‌ക് ആരംഭിച്ചു. നവോദയ ഹെൽപ്പ് ഡെസ്‌ക്കിൽ ഫോൺ വിളിച്ചോ, മെസേജ് ചെയ്‌തോ വിശദാംശങ്ങൾ അറിയിക്കുകയാണ് വേണ്ടത്. അവർക്ക് ഡോക്ടർമാരുടെ മെഡിക്കൽ ഗൈഡൻസ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികൾക്കാണ് ഇത് ആശ്വാസമാകുന്നത്.

കൂടാതെ നവോദയ പെർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മലയാളി വിദ്യാർത്ഥികൾക്ക് അവശ്യസാധനങ്ങളായ പലവ്ഞ്ജനങ്ങളും. പച്ചക്കറികളും പഴവർഗ്ഗങ്ങൾ അടക്കം വിതരണം ചെയ്തു. വിക്ടോറിയയിലും മെൽബൺ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വിദ്യാർത്ഥികൾക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

സിഡ്ണിയിലും അഡ്‌ലൈഡിലും നവോദയ ഓസ്‌ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്‌നബാധിതർക്ക് സഹായമൊരുക്കാൻ രംഗത്തിറങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP