Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഗാ തിരുവാതിരയുമായി ഓസ്‌ട്രേലിയൻ മലയാളി സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ സ്ത്രീ കൂട്ടായ്മ ധ്വനി; ബ്രിസ്ബനിൽ തിരുവാതിക 31 ന്

മെഗാ തിരുവാതിരയുമായി ഓസ്‌ട്രേലിയൻ മലയാളി സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ സ്ത്രീ കൂട്ടായ്മ ധ്വനി; ബ്രിസ്ബനിൽ തിരുവാതിക 31 ന്

സ്വന്തം ലേഖകൻ

ബ്രിസ്ബൺ : ഓസ്‌ട്രേലിയൻ മലയാളി സാമൂഹിക-സാംസ്‌കാരിക-കലാ രംഗത്തെ ആദ്യത്തെ സ്ത്രീ കൂട്ടായ്മയായ 'ധ്വനി' ഇരുനൂറിലധികം വനിതകളെ അണിനിരത്തി ബ്രിസ്ബണിൽ മെഗാ തീരുവാതിര സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയായിൽ വർഷങ്ങളായി സാമൂഹിക-സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മ ആണ് 'ധ്വനി'.

ഓസ്ട്രേലിയയിൽ വിവിധ മലയാളി അസോസിയേഷനുകളുടെ ഓണാഘോഷങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്ത്രീകൾ മാത്രം അടങ്ങുന്ന കൂട്ടായിമ്മ 'ധ്വനി' സംഘടിപ്പിക്കുന്ന ഈ മെഗാ തീരുവാതിര വേറിട്ടൊരു അനുഭവം മലയാളി സമൂഹത്തിന് നൽകുമെന്ന് സംഘടകർ ഉറപ്പ് നൽകുന്നു.

ഈ വരുന്ന ഓഗസ്റ്റ് 31'ന് ബ്രിസ്ബൺ സൗത്ത് ഇസ്ലാമിക് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാ തീരുവാതിരയോട് അനുബന്തിത്തിച്ചുകൊണ്ട് 'ധ്വനി' വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്ലാസിക് നൃത്യ നിര്ത്തങ്ങൾ, ഓണം പാട്ടുകൾ, ഗാനമേള തുടങ്ങിയ പരിപാടികൾക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് 'ധ്വനി'യുടെ പ്രവർത്തകർ അറിയിക്കുന്നു.

മലയാളി സാമൂഹിക-സാംസ്‌കാരിക-കല പാരമ്പര്യം പ്രോൽത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളി കൂട്ടായിമ സംഘടിപ്പിക്കുന്ന ഈ മെഗാ തീരുവാതിരയിൽ പങ്കെടുക്കുന്നത് ബ്രിസ്ബണിലെ വിവിധ അസോസിയേഷനുകളിൽ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹങ്ങൾ ആണ് അതുകൊണ്ട് തന്നെ ഈ പരിപാടി ഒരു ജനകീയ ഓണഘോഷമായി തീരുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത് കൂടാതെ ക്യുഎൻസ്ലാൻഡ് സംസ്ഥാനത്തെ വിവിധ മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് ഉദോഗസ്ഥർ, വിവിധ അസോസിയേഷൻ ഭാരവാഹികൾ അടങ്ങുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരെയും 'ധ്വനി' സ്വാഗതം ചെയുന്നു.

ഓണാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലം :ഇസ്ലാമിക്ക് കോളേജ്, 724 ബ്ലെൻഡർ റോഡ് , ഡുറാക്ക് , ക്യുഎൻസ്ലാൻഡ്. തിയ്യതി : 31/08/ 2019 സമയം :രാവിലെ 9 മണിക്ക് ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP