Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും 10-ന്

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും 10-ന്

എബി പൊയ്ക്കാട്ടിൽ

മെൽബൺ:1976-ൽ സ്ഥാപിതമായി 43 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്ഡാംഡിനോംഗ് യുണൈറ്റിങ് പള്ളി ഹാളിൽ (Robinsons St, Dandenong) വച്ചു് നടക്കും.

മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത 2വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ടാ.

തുടക്കകാലം മുതൽ ഭാരവാഹികളായിരുന്നു് ഈ സംഘടനയെ സ്‌നേഹിച്ച് പരിപാലിച്ച് പ്രവർത്തിച്ചിട്ടുള്ളവരും മറ്റു് മുതിർന്ന അംഗങ്ങളും, കൂടാതെ, വിക്ടോറിയയിലെ ആബാലവൃദ്ധം മലയാളീസുഹൃത്തുക്കളും സ്ത്രീ പുരുഷ ഭേദമെന്യേ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് വന്ന് സംബന്ധിക്കണമെന്നും, വിക്ടോറിയയിലെ മലയാളീ സമൂഹം കഴിഞ്ഞ 2 വർഷത്തോളമായി ഈ ഭരണ സമിതിക്ക് നല്കിയിട്ടുള്ള എല്ലാ സഹകരണങ്ങൾക്കും ഉള്ള നന്ദിയും കടപ്പാടും നിസ്സീമമാണെന്നുംപ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും അറിയിക്കുന്നു.

വിശദ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
തമ്പി ചെമ്മനം - 04 23583682
ഫിന്നി മാത്യൂ - 04 25 112219
മദനൻ ചെല്ലപ്പൻ - 0430245919

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP