Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്മനം രാജശേഖരൻ മെൽബണിൽ; ഹിന്ദു സൊസൈറ്റി ഓണാഘോഷത്തിൽ മുഖ്യാതിഥിയാകും

കുമ്മനം രാജശേഖരൻ മെൽബണിൽ; ഹിന്ദു സൊസൈറ്റി ഓണാഘോഷത്തിൽ മുഖ്യാതിഥിയാകും

ജോസ് എം ജോർജ്

മെൽബൺ :- മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബർ 15 ന് മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന KHSM ഓണാഘോഷചടങ്ങുകൾക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ ഒരുക്കുന്ന ഓണം 2019 -ലെ മുഖ്യാഥിതിയായാണ് മുൻ മിസോറാം ഗവർണർ എത്തുന്നത്.

ആസ്ട്രേലിയയിലെ ഏറ്റവും വലിയ ഹൈന്ദവ കൂട്ടായ്മ KHSM ന്റെ ഓണാഘോഷത്തിന് കുമ്മനം രാജശേഖരൻ മുഖ്യാതിഥി ആകും. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11.00 മുതൽ Springvale Town Hall ഇൽ വച്ചാണ് അതിവിപുലമായ ഓണാഘോഷം നടത്തപ്പെടുന്നത് .

കഴിഞ്ഞ ഏഴു വർഷങ്ങളായി വളരെ അനുകരണീയമായ അടുക്കും ചിട്ടയോടും കലാപരിപാടികളും ഓണസദ്യയും നടത്തുന്ന KHSM, മൾട്ടി കൾച്ചറൽ കമ്മീഷൻ അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളിൽ അതിന്റെ പ്രധാനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

പൂർണമായും ഓൺലൈൻ ടിക്കറ്റിങ് സംവിധാനമാണ് ആയതിനാൽ കഴിവതും വേഗം ഏവരും ടിക്കറ്റ് ബുക്ക് ചെയ്തു ഓണാഘോഷത്തിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു . മറ്റ് അതിഥികളായി ടൂറിസം മന്ത്രി .മാർട്ടിൻ പകൂല, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രാജ്കുമാർ എന്നിവരും വിശിഷ്ടാഥിതികളായി എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP