Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

കൈരളി ബ്രിസ്ബേൻ പൊന്നോണം 2018 26 ന്; മലയാളികളുടെ ഓണം അ ടിപൊളിയാക്കാൻ ഫ്രാൻകോയും കലാഭവൻ സതീഷും എത്തും

കൈരളി ബ്രിസ്ബേൻ പൊന്നോണം 2018 26 ന്; മലയാളികളുടെ ഓണം അ ടിപൊളിയാക്കാൻ ഫ്രാൻകോയും കലാഭവൻ സതീഷും എത്തും

ബ്രിസ്ബൻ: വെയിലിനു പൊന്നിൻ നിറവും കാറ്റിനു പൂക്കുടന്നയുടെ മണവുമുള്ള ചിങ്ങമാസത്തിനെ വരവേൽക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയയിലെഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ കൈരളിബ്രിസ്ബേനും അതിലെ അംഗങ്ങളും. നമ്മെ ഗൃഹാതുരതയിലേക്കുകൈപിടിക്കുന്ന, ഇത്രമേൽ ഭംഗിയുള്ളൊരു മലയാള മാസം പോലുംവേറെയില്ല. ചിങ്ങപ്പുലരിയെ കാത്തിരിക്കുന്ന ബ്രിസ്ബേന്മലയാളികൾക്കും മലയാളത്തിനും ഒരു സമ്മാനംനൽകാനൊരുങ്ങുകയാണ് കൈരളിയുടെ ഈ വർഷത്തെ ഭാരവാഹികൾ.

മലയാള ഭാഷയുടെ ചേലും സംസ്‌കാരത്തിന്റെ നിറച്ചാർത്തുകളുംലളിത സുന്ദരമായി അവതരിപ്പിക്കുന്ന കൈരളിയുടെ ഈ വർഷത്തെഓണാഘോഷങ്ങൾ പൊന്നോണം 2018 ഓഗസ്റ്റ് മാസം 26 - ആംതിയതി ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് വില്ലാവോങ് unidus
കമ്മ്യൂണിറ്റി സെന്ററിൽ (204 Sherbrooke Rd, Willawong QLD 4110)വച്ച് വിപുലമായി ആഘോഷിക്കുന്നു.

അംഗങ്ങളുടെ സെമി ക്ലാസിക്കൽനൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, ഗാനാവതരണങ്ങൾ ,ലഘുനാടകം, വള്ളം കളി, തിരുവാതിര എന്നു വേണ്ട എന്നുംഓര്മ്മയിൽ സൂക്ഷിക്കാൻ തോന്നുന്ന ഒരു തിരുവോണം തന്നെയാവുംഇത്തവണ അസോസിയേഷൻ കാഴ്ചവെക്കുന്നത് എന്ന് പ്രസിഡന്റ്റ്സാജു ജോസഫ്, സെക്രട്ടറി ജിമ്മി അരിക്കാട്ട് എന്നിവർ അറിയിച്ചു.
തുടർന്നു സാജു കലവറ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ,താലപ്പൊലിയു ടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ളമാവേലിയുടെ വരവേല്പ് എന്നിവ ഉണ്ടാവും.

ഓണ സദ്യക്ക് ശേഷം 7 മണി മുതൽ സുപ്രസിദ്ധ പിന്നണി ഗായകൻഫ്രാങ്കോയും കൊമേഡിയൻ കലാഭവൻ സതീഷും നേതൃത്വംനൽകുന്ന മെഗാഷോ ഉണ്ടായിരിക്കുന്നതാണ്. പിന്നണി ഗായകനുംയുവജനങ്ങളുടെ ഹരവുമായ ഫ്രാങ്കോ, കോമഡി ഉത്സവത്തിലൂടെ
ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധ സ്റ്റേജ് ഷോകളിലെനിറസാന്നിധ്യവും ആയ കലാഭവൻ സതീഷ്, അടിപൊളി പാട്ടുകളിലൂടെമലയാള മനസ്സിനെ കീഴടക്കിയ പിന്നണി ഗായകൻ ഫഹദ് , ഐഡിയ സ്റ്റാർസിംഗറിലൂടെ വന്നു മലയാള സിനിമാ ലോകത്തു ഗാനരചയിതാവും

പാട്ടുകാരിയുമായി വളർന്ന ഗായത്രി സുരേഷ് എന്നിവരോടൊപ്പംനൃത്തത്തിന്റെ വിസ്മയ കാഴ്ചകൾ തീർക്കാൻ സിനിമ നടിയുംനർത്തകിയും ആയ മറീനയും സുപ്രസിദ്ധ കൊറിയോഗ്രാഫർ ജോമോനുംചേരുമ്പോൾ പൊന്നോണം 2018 കൈരളി അംഗങ്ങളുടെ മനം കവരുംഎന്നതിൽ സംശയമില്ലസമത്വത്തിന്റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കുംതുമ്പപൂക്കളും മധുരമൂറുന്ന ഓർമകളും മനസിൽ നിറച്ചു ഒരിക്കൽക്കൂടികൈരളി ബ്രിസ്ബേൻ ഓസ്ട്രേലിയയിലെ ഏറ്റവും വലിയഓണാഘോഷത്തിനു തിരി തെളിക്കുമ്പോൾ അതിൽപങ്കാളികളാകുവാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഇതരമലയാളി അസ്സോസിയേഷനുകളെയും കമ്മിറ്റി മെംബേഴസ്ക്ഷണിക്കുന്നു.

വളരെ മിതമായ നിരക്കിലാണ് നിലവിലുള്ള കമ്മിറ്റി പൊന്നോണം2018പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്. മുതിർന്നവർക്ക് 20രൂപയും കുട്ടികൾക്ക് കേവലം 10 രൂപയും മാത്രമുള്ള
പൊന്നോണം 2018 ലേക്ക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് 15രൂപയുടെ സ്‌പെഷ്യൽ നിരക്കും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.പത്തിലധികം വിദ്യാർത്ഥികൾക്ക് 12 രൂപയ്ക്കു ഗ്രൂപ്പ് ബുക്കിങ്
ചെയ്യുവാനുള്ള അവസരവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കൊച്ചുകുട്ടികൾക്കുള്ള ഓണസമ്മാനമായി ഈ വര്ഷം 5 വയസ്സിൽ താഴെ ഉള്ളഎല്ലാ കുട്ടികൾക്കും പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.ഓഗസ്റ്റ് 22 നു മുൻപ് പേര് രജിസ്റ്റർ ചെയ്തു സീറ്റുകൾ റിസർവ്
ചെയ്യുന്നതാണ്.

മറുനാട്ടിലെ സ്വന്തം തിരക്കുകൾക്കിടയിൽ തങ്ങളുടെ പൈതൃകത്തെതിരിച്ചറിയുന്ന മലയാളിക്ക്, പൂക്കൂടയിൽ പൂ വാരി നിറച്ച്, പൂമുറ്റംതീർത്ത് അത്തം മുതൽ പത്തുദിവസം ആർത്തുവിളിച്ച് മഹാബലിയെവരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ ഓണാഘോഷത്തിന്റെസ്മരണ തന്റെ മക്കൾക്ക് ആകാംവിധത്തിൽ പകർന്നുനല്കാൻ ഈ
അവസരം വിനിയോഗിക്കണമെന്ന് പൊന്നോണം 2018 സംഘാടകർഅഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP