Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഓ. ഐ. സി.സി. വിക്ടോറിയാ മുൻപ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളിയുടെ പിതാവ് നിര്യാതനായി; സംസ്‌കാരം ഞായറാഴ്‌ച്ച എരുമേലിയിൽ

ഓ. ഐ. സി.സി. വിക്ടോറിയാ മുൻപ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളിയുടെ പിതാവ് നിര്യാതനായി; സംസ്‌കാരം ഞായറാഴ്‌ച്ച എരുമേലിയിൽ

ജോസ് എം. ജോർജ്.

മെൽബൺ :- ഓ. ഐ. സി.സി. വിക്ടോറിയാ മുൻപ്രസിഡന്റും ഹലോ മലയാളം റേഡിയോയുടെ ഡയറക്ടറുമായ ജോജി കാഞ്ഞിരപ്പള്ളി യുടെ പിതാവ് എരുമേലി കണ്ണിമല എം വി വർക്കി മാളിയേക്കൽ (80) ഇന്നലെ രാത്രി അന്തരിച്ചു. ശവസംസ്‌കാരം 10ാം തീയതി ഞായറാഴ്ച വൈകീട്ട് 3- മണിക്ക് കണ്ണി മല സെന്റ്. ജോസഫ് പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളോടെ നടത്തപ്പെടും.

പരേതയായ മേരി കുളംമ്പള്ളിയാണ് ഭാര്യ ,മക്കൾ ജെസ്സി ബേബി വാണിയ പുരയ്ക്കൽ ചേന്നാട് , ജാൻസി ടോമി മൈലോട്ട് ചാരുവേലി , ജിൻസി സനൽ കാഞ്ഞിരത്തുങ്കൽ കോരുത്തോട്, ജോയ്‌സ് ബിജു പാലുക്കുന്നേൽ നിർമ്മലഗിരി, ജയ്‌സൺ കണ്ണിമല, ജീന ബോബി പാറയിൽ മുത്തോലി, ജോജി ( ഓസ്‌ട്രേലിയ) മരുമക്കൾ ജിനു വെള്ളാപ്പള്ളിൽ മുക്കൂട്ടുതറ, ഷെറിൻ കുന്നപ്പിള്ളിൽ പൊടി മറ്റം.

Stories you may Like

പരേതന്റെ നിര്യണത്തിൽ ഓ.ഐ.സി.സി വിക്ടോറിയാ കമ്മറ്റി അഗാഥമായ ദുഃഖം രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP