Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയുടെ വളർച്ചയിൽ അഭിമാനിക്കുക: ഇസ്മായേൽ റാവുത്തർ

ഇന്ത്യയുടെ വളർച്ചയിൽ അഭിമാനിക്കുക: ഇസ്മായേൽ റാവുത്തർ

ജോസ് എം ജോർജ്



മെൽബൺ: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രവാസികളായ നമ്മൾ അഭിമാനിക്കണമെന്നും ലോക രാജ്യങ്ങൾക്കു മുമ്പിൽ ഭാരതത്തിന്റെ സ്ഥാനം വളരെ വലുതാണെന്നും നൊർക റൂട്‌സ് ഡയറക്ടർ ഇസ്മായേൽ റാവുത്തർ. ഓവർസീസ് ഇന്ത്യൻ കൾച്ചറൾ കൊൺഗ്രസ് ഓസ്‌ട്രേലിയയുടെ, ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക ഘടനയിലും രാജ്യത്തെ വളർച്ച നിരക്കിലും ഇന്ത്യ പുരോഗതിയുടെ പാതയിലാണെന്നും ഇനി യുവാക്കളുടെ വിജയത്തിന്റെ കഥയുടെ ഇന്ത്യയെ നമുക്ക് കാണാമെന്നും  ഇസ്മായേൽ പറഞ്ഞു.  ഓ ഐ സി സി ദേശീയ പ്രസിഡന്റ് ജോസ് എം ജോർജിന്റെ അധ്യക്ഷതയിൽ, മെൽബൺ ഡാന്ടിനോങ്ങിലെ  ഗോല്ലേ റോഡ് ഹോട്ടലിലാണ് സ്വാതന്ത്ര ദിന ചടങ്ങുകൾ നടന്നത്. ഇന്ത്യയുടെ 68 മത് സ്വാതന്ത്ര ദിനാഘോഷം ഓഐസിസി യുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയുടെ വിവിധപ്രദേശങ്ങളിൽ ആചരിച്ചു.

ഇന്ത്യയുടെ സമ്പത്തും ബ്രിട്ടീഷുകാരും എന്ന വിഷയത്തിൽ  ഒഐസിസി ജനറൽ സെക്രട്ടറി  ജോർജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.  കച്ചവടത്തിന് വന്നു നാടിന്റെ  ഭരണാധികാരികളായി മാറിയ ബ്രിട്ടീഷ് കൗശലത്തിനെതിരെ പോരാടാൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പിന്നിൽ അണിനിരന്ന ആയിരങ്ങളുടെ ത്യാഗത്തിന്റെയും, സഹനത്തിന്റെയും ചരിത്രം കൂടിയാണ് നാം  ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും, ബ്രിട്ടീഷ് സംഘബലത്തിന് മുന്നിൽ മനക്കരുത്ത് കൊണ്ടും, പോരാട്ട വീര്യം കൊണ്ടും തളരാതെ പോരാടിയ നമ്മുടെ ധീരദേശാഭിമാനികളെ ഈ അവസരത്തിൽ സ്മരിക്കാം  എന്നും ജോർജ് തോമസ് പറഞ്ഞു.

തുടർന്ന് ഇസ്മായേൽ റാവുത്തർ ഒഐസിസി യുടെ സ്വാതന്ത്രദിന പരിപാടികൾ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ സംഘടന നേതാക്കളായ ജി കെ മാത്യു (മലയാളി അസോസിയേഷൻ പ്രസിഡന്റ്), ജോണി മറ്റം (മെട്രോ മലയാളം), ബെന്നി കോടാമ്പള്ളിൽ (കേയ്‌സീ മലയാളി ഫോറം) പ്രസാദ് ഫിലിപ്പ് (ലിബറൽ പാർട്ടി), നസ്സീർ തൃപ്പറയാർ (എ എം ഐ എ പ്രസിഡന്റ്) പ്രിൻസ് ഏബ്രഹാം, ജോസ് ബേബി (നോക്‌സ് മലയാളി അസോസിയേഷൻ) സജി മുണ്ടക്കൻ (മലയാളി അസോസിയേഷൻ സെക്രട്ടറി/എ യു മലയാളം റിപ്പോർട്ടർ) , തോമസ് വാതപ്പള്ളി (മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്/പ്രവാസി കേരള കോൺഗ്രസ്) ഡോ: ഷാജു കുത്തനാവള്ളി, ജോജി കാഞ്ഞിരപ്പള്ളി (ഓഐസിസി വിക്ടോറിയ പ്രസിഡന്റ്), ജോൺസൻ മാമലശ്ശേരി (പ്രമുഖ പത്ര പ്രവർത്തകൻ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജിബി ഫ്രാങ്ക്‌ലിൻ നന്ദി പറഞ്ഞു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP