Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിസ്‌ബേനിൽ അങ്കമാലി അയൽകൂട്ടം സ്വതന്ത്ര്യദിനം ആഘോഷിച്ചു

ബ്രിസ്‌ബേനിൽ അങ്കമാലി അയൽകൂട്ടം സ്വതന്ത്ര്യദിനം ആഘോഷിച്ചു

ജോളി കരുമത്തി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അനർലി ആഗ്ലിക്കൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിച്ച സ്വതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യയുടെ സ്വതന്ത്ര്യലബ്ദിക്കുവേണ്ടി പോരാടിയ മഹാത്മാക്കൾക്ക് പ്രാണാമം അർപ്പിച്ചു.
ജോളി കരുമത്തിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫാ. ജോസഫ് തോടങ്ങര സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
ദേശഭക്തിഗാനങ്ങളോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളുടെ അവതാരകൻ ജോളി പൗലോസ് ആയിരുന്നു.
പ്രോഗ്രാം കൺവീനർ തോമസ് ജോസഫ് കാച്ചപ്പിള്ളി സ്വാഗതവും, ഷാജി തേക്കാനത്ത് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധകലാപരിപാടികൾ അരങ്ങേറി. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ മലയാളികളും ചേർന്ന് ദേശീയഗാനം ആലപിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടന്നു. പോൾ അച്ചിനിമാടൻ, ഹണി പൈനാടത്ത്, ജോബി കാഞ്ഞൂരാൻ, സിജോ ജോസ്, ഷാജൻ വർഗീസ് തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP