Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി

എബി പൊയ്ക്കാട്ടിൽ

മെൽബൺ: 2018 വർഷം കേരളത്തിന് സമ്മാനിച്ചത് ദുരിതവും തകർച്ചയുമെങ്കിൽ, കേരളജനതയ്ക്ക് സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടി 2018 നൽകി. പ്രളയദുരിതത്തിൽ കേരളജനത വേദനയനുഭവിച്ചപ്പോൾ, പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനേയും, സുഹൃത്തുക്കളേയും, സ്വന്തക്കാരേയും അവരുറ്റെ ദുരിതത്തിൽ ആശ്വസിപ്പിക്കുവാൻ പരിശ്രമിക്കുകയുണ്ടായി.

ഇപ്രകാരം ഓസ്ട്രേലിയയിലെ മെൽബണിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും വേദനയനുഭവിക്കുന്നവർക്ക് സഹായഹസ്തം നൽകുവാൻ ഒരു പദ്ധതി തയ്യാറാക്കുകയും, പ്രളയത്തിൽ ജീവനോപാധി നഷ്ടപെട്ട് വിഷമിക്കുന്നവർക്ക് ഒരു നിത്യവരുമാനം ലഭിക്കുന്നതിന് കറവ പശുവിനെ വാങ്ങി നൽകുവാനായി 10 കുടുംബങ്ങളെ കണ്ടെത്തി അവർക്കായി സഹായം എത്തിക്കുന്ന പരിശ്രമം ആരംഭിച്ചു.

എന്നാൽ കരുണാമനസ്‌ക്കരായ ഇടവകാംഗങ്ങൾ 17 കുടുംബങ്ങൾക്ക് സഹായഹസ്തം നൽകുവാൻ തക്കവണ്ണം 10 ലക്ഷം രൂപ സമാഹരിക്കുകയും മഴക്കെടുതിയിൽ ദുരിതം അനുഭവിച്ച കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് അർഹരായവരെ കണ്ടെത്തുകയും ഈ കഴിഞ്ഞ മാസങ്ങളിൽ അവർക്ക് സഹായം എത്തിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP