Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡാർവിൻ മലയാളി അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി

ഡാർവിൻ മലയാളി അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി

ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ഈ വർഷത്തെ ഓണാഘോഷം നൈറ്റ് ക്ലിഫ് മിഡ്ഡിൽ സ്‌കൂൾ ജിം ഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ചു. ഉത്ഘാടന ചടങ്ങിൽ നോർത്തേൺ ടെറിട്ടറി ഗവൺമെന്റിൽ നിന്നും മൾട്ടി കൾച്ചറൽ മിനിസ്റ്റർ, പ്രതിപക്ഷ നേതാവ്, എംഎൽഎ കൂടാതെ മറ്റു പ്രമുഖർ പങ്കെടുത്തു.
വിഭവസമൃദ്ധമായ നാടൻ ഓണസദ്യയ്ക്കു ശേഷം കലാപരിപാടികളും അരങ്ങേറി. സ്‌കിറ്റുകൾ, ഡാൻസുകൾ, തിരുവാതിര, ഗാനമേള, ചെണ്ടമേളം എന്നിവ പ്രധാന ഇനങ്ങളായിരുന്നു. കൂടാതെ നാടൻ തട്ടുകടയും ഉണ്ടായിരുന്നു.
വടക്കൻ ഓസ്‌ട്രേലിയയിലെ ഡാർവിനിൽ ഉള്ള അസോസിയേഷൻ അംഗങ്ങളായുള്ള 250-ൽ പരം കുടുംബങ്ങളിൽ നിന്നും 500-ൽ പരം ആളുകൾ പങ്കെടുത്തു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP