Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിരാമി നടന കേന്ദ്രത്തിന്റെ നൃത്ത സന്ധ്യ വർണ്ണാഭമായി

അഭിരാമി നടന കേന്ദ്രത്തിന്റെ നൃത്ത സന്ധ്യ വർണ്ണാഭമായി

സിഡ്‌നി: കലാപരമായ സമന്വയത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർക്ക് കൂടുതൽ അടുക്കുവാനും അറിയുവാനും കഴിയുമെന്നും, അതിലൂടെ സാഹോദര്യത്തി ലധിഷ്ടിതമായ ഒരു സമൂഹത്തിന്റെ വളർച്ചയുണ്ടാകുമെന്നും പെന്റിത്ത് കൗൺസിലർ ട്രിസ്യാ ഹിച്ചിൻസൺ പറഞ്ഞു. അഭിരാമി നടന കേന്ദ്രത്തിന്റെ രണ്ടാമത് വാർഷികത്തിനോട് അനുബന്ധിച്ച് നടന്ന നൃത്ത സന്ധ്യ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ട്രിസ്യാ ഹിച്ചിൻസൺ.

വിവിധ രാജ്യക്കാരുൾപ്പെടെ നൂറുകണക്കിന് മലയാളികൾ നിറഞ്ഞ സദിസിന് മുമ്പിൽ ഭാരതീയമായ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ശാസ്ത്രീയ - നൃത്ത രൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. വളരെ കാലത്തെ പരിശീലനത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട ഈ നൃത്ത നൃത്യങ്ങളെ നിറഞ്ഞ കൈയടിയോടെ സദസ്സ് ഏറ്റുവാങ്ങുകയായിരുന്നു.

ജോവാന ജിൻസ്, എമിജിനു, യോഗലശ്രീ നന്ദമൂരി, ജിയാന ബാസ്റ്റിയൻ, അനറ്റ് ബൈജു എന്നിവർ ചേർന്ന് അവതരിപ്പിച്ച പുഷ്പാഞ്ജലിയോടൊപ്പം നൃത്തസന്ധ്യയ്ക്ക് തുടക്കമായത്. ശാസ്ത്രീയ നൃത്ത ചുവടുകളോടെ ഡോമിന അഗസ്റ്റി ആൻലിൻ ബിജു എന്നിവർ ചേർന്ന് അവതരിപ്പിച്ച താണ്ഡവ നൃത്തം അതീവ ശ്രദ്ധ നേടി.

നടരാജ സമർപ്പണം അവതരിപ്പിച്ച അന്നമേരി തോമസ്, എയ്ജല മേരി ജോബി എന്നിവർ അർദ്ധശാസ്ത്രീയ നൃത്തത്തിന്റെ ചാരുത പ്രകടിപ്പിച്ചു.

ഫ്യൂഷൻ ഡാൻസ്, കുടനൃത്തം എന്നിങ്ങനെ വിവിധ ഇനങ്ങളുമായി ആഷ്‌ലിൻ ബിജു, അന്നമേരി ജോബി, മേഘൻ മാത്യു, നീലിമ മേനകത്ത്, ജസീറ മുരളീധരൻ, ആനറ്റ് സിജോ, ഐറിൻ ജിൻസ്, എയ്ഞ്ചല ബിജു, ഇസബല്ല ജോർജ്ജ്, എയ്ഞ്ചല് ജിനു, മിഷ ജിതിൻ, ജോഹാന ജിൻസ്, ജാസ്മിൻ മാത്യു, അലീന അലക്‌സ്, ബുജ, ജിയാന്ന ബാസ്റ്റിയൻ, മേഘ വർഗ്ഗീസ്, ജയ്മി ജോസ് എന്നിവർ അരങ്ങുണർത്തി.

റവ. ഫാദർ ജോസ് മഞ്ഞാലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. നൃത്ത ഗുരു മീരജോയി ഫ്യൂം ജിയാ ബാബു, ആൻഡ്രിയ ജോയി എന്നിവർ പ്രസംഗിച്ചു.

ഭാരതസംസാക്കാരത്തിന്റെ ആഴവും ചാരുതയും വിദേശ രാജ്യങ്ങളിലും നിലനിറുത്താനും, മറ്റു സംസ്‌കാരങ്ങൾക്ക് മുമ്പിൽ പ്രകടിപ്പിക്കാനും ഉള്ള അവസരമാണ് മലയാളികൾ മുൻകൈയെടുക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി അഭിരാമി നൃത്ത കേന്ദ്രത്തിന്റെ നൃത്ത സന്ധ്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP