Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ.എം.മാണിക്ക് പ്രവാസി സമൂഹത്തിന്റെ സ്മരണാജ്ഞലി; അനുശോചനം അറിയിച്ച് പ്രവാസി കേരളാ കോൺഗ്രസ് ഓസ്‌ട്രേലിയ

കെ.എം.മാണിക്ക് പ്രവാസി സമൂഹത്തിന്റെ സ്മരണാജ്ഞലി; അനുശോചനം അറിയിച്ച് പ്രവാസി കേരളാ കോൺഗ്രസ് ഓസ്‌ട്രേലിയ

മെൽബൺ - :- കേരളാ രാഷ്ട്രീയത്തിലെ നയചാതുര്യത്തിന്റെ അതികായകനായ അന്തരിച്ച കേരളാ കോൺഗസ്സ് നേതാവ് കെഎം മാണിക്ക് പ്രവാസി സംഘടനകളുടെ ആദരാജ്ഞലികളുടെ പ്രവാഹം. 54 - വർഷമായി പാലായുടെ നിയന്ത്രണം നിയന്തിച്ച . കെഎം മാണി ജനങ്ങളുടെ മാണിസാറായിരുന്നു എന്ന് പ്രവാസി കേരളാ കോൺഗ്രസ് ഓസ്‌ട്രേലിയാ നേതാവ് സെബാസ്റ്റ്യൻ ജേക്കബ്ബ് പറഞ്ഞു.

മാണി സാറിന്റെ നഷ്ട്ടം യുഡി.എഫ് ന്റെ നഷ്ട്ടമാണ് എന്ന് പ്രവാസി കേരളാ കോൺഗ്രസ് നേതാവ് തോമസ് വാതപ്പള്ളി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 13 ബജറ്റ് അവതരിപ്പിച്ച നല്ല ധനകാര്യസ്ഥനായിരുന്നു എന്ന് ഓ. ഐ. സി.സി. ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി അഭിപ്രായപ്പെട്ടു. നല്ല വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു കെഎം മാണിയെ ന്ന് കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ്.എം. ജോർജ് പറഞ്ഞു.

കെഎം മാണിയുടെ വിടവാങ്ങൽ കേരളത്തിന് തീരാ നഷ്ടമാണ് എന്ന് ഓ. ഐ. സി.സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജുസ്‌കറിയാ പറഞ്ഞു. കെഎം മാണിക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് ഓ. ഐ. സി.സി. വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ മന്ത്രിയായ മാണിസാർ കർഷകരുടെ നേതാവായിരുന്നു എന്ന് പ്രസാദ് ഫിലിപ്പ് പറഞ്ഞു. കേരളാ കോൺഗ്രസ്സിന്റെ നായകനായിരുന്ന മാണിസാറിന്റെ ദേഹവിയോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ്സിന്റെ മറ്റു നേതാക്കളായ ജി ജോ കുഴികുളം, എബിൻ മണിപ്പുഴ, സാബു പഴയാറ്റിൽ, ഡേവീസ് ജോസ്, അജേഷ് പോൾ എന്നിവരും അനുശോചനം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP