Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻബറ മലയാളി അസോസിയേഷന് പുതിയ ഭരണസമിതി; ഷാജി കാരാറ്റിയാറ്റിൽ പ്രസിഡന്റ്

കാൻബറ മലയാളി അസോസിയേഷന് പുതിയ ഭരണസമിതി; ഷാജി കാരാറ്റിയാറ്റിൽ പ്രസിഡന്റ്

ജോമി പുലവേലിൽ

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ മലയാളി സമൂഹത്തിനു പുതിയ നേതൃത്വം കാൻബറ മലയാളി അസോസിയേഷനെ 2018 - 2019 പ്രവത്തന വർഷത്തിൽ നയിക്കാൻ പതിനെട്ടു പേരടങ്ങുന്ന ഭരണസമിതി ചാർജ്എടുത്തു.

ഷാജി കാരാറ്റിയാറ്റിൽ (പ്രസിഡന്റ്), ബിന്ദു ജെക്‌സിൻ (വൈസ് പ്രസിഡന്റ്), റോഷൻ മേനോൻ (സെക്രട്ടറി), സഞ്ജു ജോർജ് (ജോയിന്റ് സെക്രട്ടറി), സിബു മോഹൻദാസ് ( ട്രെഷറർ) ജിയോ ജോൺ (ജോയിന്റ് ട്രെഷറർ),ഉദയകുമാർ വാസു (പി. ആർ. ഓ), ജോജോ മാത്യു (എം വി വി പ്രിൻസിപ്പാൾ), ജോസ് എബ്രഹാം (എക്‌സിക്യൂട്ടീവ് അഡൈ്വസർ), അലഖ റെജി, അനീഷ് സെബാസ്റ്റ്യൻ, അരവിന്ദ് ബി.,എൽദോ പൗലോസ്, ഹാഷിം പെരിയാലിൽ, ജോബി ഡാനിയേൽ, മാനുവൽ മാണി, ഒബിലി വട്ടാശ്ശേരിൽ, വിൻസെന്റ് ലൂക്കോസ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങളായി ചാർജ് എടുത്തത്.

ആയിരത്തിലേറെ മലയാളി കുടുംബങ്ങളുള്ള ഓസ്ട്രേലിയൻ തലസ്ഥാന സംസ്ഥാനത്തെ ഏക മലയാളി അസോസിയേഷനാണ് കാൻബറ മലയാളി അസോസിയേഷൻ. പിയേഴ്‌സ് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP