Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ പ്രതിസന്ധിയിൽ ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷൻ

കൊറോണ പ്രതിസന്ധിയിൽ ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷൻ

സ്വന്തം ലേഖകൻ

കോവിഡ് ബാധയെ തുടർന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ 'ബീ കൈൻഡ്'' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസ്സോസിയേഷൻ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങൾ സംഭാവനയായി നൽകി. പ്രതിസന്ധിയിലായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്ക് നൽകുവാനും അടിയന്തിര ഘട്ടത്തിലേക്കുള്ള കരുതൽ ശേഖരത്തിനുമായാണ് സിറ്റി കൗൺസിൽ ഈ പദ്ധതി തുടങ്ങിയത്. കൗൺസിലിന് വേണ്ടി ബല്ലാരറ്റ് മേയർ ബെൻ ടെയ്‌ലർ ബല്ലാരറ്റിലെ മലയാളികളോടുള്ള നന്ദി പ്രകാശിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ബി.എം.എ സെക്രട്ടറി ലിയോ ഫ്രാൻസിസ്, ട്രഷറർ ആൽഫിൻ സുരേന്ദ്രൻ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ ഷേർലി സാജു, ലോകൻ രവി, എക്‌സിക്യൂട്ടീവ് മെമ്പർമാരായ ഷാൻ രാജു, ബിബിൻ മാത്യു, സിജോ കാരിക്കൽ, ഡെന്നി ജോസ് എന്നിവരും ബി.എം.എ അംഗം ജൂബി ജോർജും മൾട്ടി കൾച്ചറൽ ഓഫീസർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP