Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ബല്ലാരറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം; മാർട്ടിൻ ഉറുമീസ് പ്രസിഡന്റ്

ബല്ലാരറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം; മാർട്ടിൻ ഉറുമീസ് പ്രസിഡന്റ്

ലോകൻ രവി

ബല്ലാരറ്റ് (ഓസ്‌ട്രേലിയ): ഒരു പതീറ്റാണ്ടോളമായി ബല്ലാരറ്റിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളെ കോർത്തിണക്കി മുന്നോട്ടു പോകുന്ന ബല്ലാരറ്റ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹിത്വം. മെയ് 15 നു നടന്ന ജനറൽ കമ്മിറ്റി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റായി മാർട്ടിൻ ഉറുമീസ് വൈസ് പ്രസിഡന്റായി ഷീന നെൽസൺ സെക്രട്ടറിയായി അൻഷു സാം ജോയിന്റ് സെക്രെട്ടറിയായി നവീൻ മന്നാനം ട്രെഷററായി ആൽഫിൻ വി എസ് പബ്ലിക് റിലേഷൻ ഓഫീസർമാരായി ഷേർലി സാജു, ലോകൻ രവി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനാ കാര്യങ്ങളുടെ ഏകോപനത്തിനായി ബിബിൻ മാത്യു, നെൽസൺ സേവ്യർ, സിജോ ഇമ്മാനുവേൽ, രാജേഷ് തങ്കപ്പൻ, ലിയോ ഫ്രാൻസിസ്, ഷാൻ രാജു, ഡെന്നി ജോസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു .

Stories you may Like

തുടർന്ന് നടന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പൊതു പരിപാടികളുടെ വിലയിരുത്തലും ഭാവി പരിപാടികളുടെ നയാ രൂപീകരണവും ചർച്ച ചെയ്യപ്പെട്ടു. പൊതു സമൂഹവും മലയാളി സമൂഹവും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം നടന്ന ' ഫുഡ് ഫെസ്റ്റിവൽ'', ''ബിഗോണിയ ഫെസ്റ്റിവൽ പരേഡ്'' എന്നിവ പോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോലുവാനും യോഗം തീരുമാനമെടുത്തു. മലയാള സിനിമകളുടെ പ്രദർശനങ്ങൾ തുടരുവാനും , കുട്ടികളുടെ സംഘടനയായ ബി എം എ യൂത്ത്, സ്ത്രീകളുടെ കൂട്ടായ്മയായ വുമൺസ് വിങ് എന്നിവയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും യോഗം തിരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെടുകയുണ്ടായി .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP