Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇത്തവണ വിവാദങ്ങൾക്ക് ഇടമില്ല; പി.യു.ചിത്ര ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ടീമിൽ

ഇത്തവണ വിവാദങ്ങൾക്ക് ഇടമില്ല; പി.യു.ചിത്ര ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ടീമിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള 25 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു. ചിത്ര ടീമിൽ ഇടംപിടിച്ചു. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുക. ഏഷ്യൻ ചാമ്പ്യൻ എന്ന നിലയിലാണ് ചിത്രയെ ടീമിൽ ഉൾപ്പെടുത്തിയത്.

കഴിഞ്ഞ തവണ ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഈ മാസം അവസാനമാണ് ദോഹയിൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ചിത്രയ്ക്കു പുറമേ മലയാളി താരങ്ങളായ ജിൻസൺ, അനസ്, ഗോപി, ശ്രീശങ്കർ എന്നിവരും ഇന്ത്യൻ ടീമിൽ ഇടംനേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP