Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രാവിലക്ക്; ഇന്ത്യയുടെ റിലേ ടീമുകൾക്ക് ഒളിമ്പിക് യോഗ്യതാ മത്സരം നഷ്ടമായേക്കും

യാത്രാവിലക്ക്; ഇന്ത്യയുടെ റിലേ ടീമുകൾക്ക് ഒളിമ്പിക് യോഗ്യതാ മത്സരം നഷ്ടമായേക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യാത്രാവിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ റിലേ ടീമുകൾക്ക് ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്ലറ്റിക്സ് റിലേ നഷ്ടമായേക്കും. മെയ് ഒന്നു മുതൽ പോളണ്ടിൽ ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് റിലേയിലാണ് ഇന്ത്യയുടെ 4x400 മീറ്റർ റിലേ പുരുഷ ടീമും 4x100 മീറ്റർ റിലേ വനിതാ ടീമും പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി.

താരങ്ങളെ മെയ് ഒന്നിന് മുമ്പ് പോളണ്ടിലെത്തിക്കാനുള്ള മാർഗങ്ങൾ അത്ലറ്റിക്് ഫെഡറേഷൻ അന്വേഷിക്കുന്നുണ്ട്. എന്നാൽ യോഗ്യതാ മത്സരം നഷ്ടമായേക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. വ്യാഴാഴ്‌ച്ച മൂന്നു മണിക്ക് ആംസ്റ്റർഡാമിലേക്കുള്ള ഫ്ളൈറ്റിലായിരുന്നു ഇന്ത്യൻ ടീം പോകേണ്ടിയിരുന്നത്. ആംസ്റ്റർഡാമിൽ നിന്നാണ് ഇന്ത്യ പോളണ്ടിലേക്ക് വിമാനം കയറുക. എന്നാൽ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ ആംസ്റ്റർഡാം യാത്ര മുടങ്ങി.

വനിതകളുടെ 4x100 മീറ്റർ റിലേയിൽ ഇന്ത്യയുടെ പ്രധാന സ്പ്രിന്റർമാരായ ഹിമ ദാസ്, ദ്യുതി ചന്ദ്, ധനലക്ഷ്മി ശേഖർ, അർച്ചന സുശീന്ദ്രൻ, ധനേശ്വരി ടിഎ, ഹിമശ്രീ റോയ് എന്നിവരാണ് ഉൾപ്പെടുന്നത്. പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയിൽ മുഹമ്മദ് അനസ് യഹ്യ, ആരോക്യ രാജീവ്, അമോജ് ജേക്കബ്, നിർമൽ നോഹ് ടോം, സാർത്ഥക് ഭാംബ്രി എന്നിവരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP