Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം: യൂത്ത് ഫോറം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം: യൂത്ത് ഫോറം

സ്വന്തം ലേഖകൻ

ദോഹ: കർഷക വിരുദ്ധമായ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് യൂത്ത് ഫോറം.യൂത്ത് ഫോറത്തിന്റെ ദോഹ സോണൽ പ്രവർത്തക സംഗമം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലൂടെയാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്ര സർക്കാർ കൊണ്ട് വന്ന മൂന്ന് നിയമങ്ങളും കാർഷികോൽപന്നങ്ങളുടെ താങ്ങുവില ഇല്ലാതാക്കുന്നതും വിപണിയിലും ഭക്ഷ്യോൽപന്നങ്ങളുടെ സംഭരണത്തിലും കോർപറേറ്റുകൾക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും പരിധിയും ഏർപ്പെടുത്താത്തതുമാണ്.ഇത് കാർഷികമേഖലയുടെ തകർച്ചക്ക് വഴിവെക്കുന്നതോടൊപ്പം ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ തന്നെ അപകടപ്പെടുത്തുമെന്നും പ്രവർത്തക സംഗമം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് എസ്.എസ് മുസ്തഫ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു.ദോഹ സോണൽ പ്രസിഡന്റ് മുഹമ്മദ് അനീസ് അദ്ധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP