Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രാനിരക്ക് നിശ്ചയിക്കണം: ബഹ്റൈൻ യാത്രാ വാട്‌സാപ്പ് ഗ്രൂപ്പ്

സ്വന്തം ലേഖകൻ

മനാമ: നാട്ടിൽ നിന്നും ബഹ്‌റൈനിലേക്കും, തിരിച്ചും എയർ ബബിൾ ഉടമ്പടി പ്രകാരം യാത്ര ചെയ്യുന്നതിന് നിരക്ക് നിശ്ചയിക്കണമെന്ന് ബഹ്റൈൻ യാത്രാ വാട്‌സാപ്പ് ഗ്രൂപ്പ് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

നാട്ടിൽ വെക്കേഷന് പോയി തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടേയും, അവരെ സഹായിക്കുന്നവരുടേയും വാട്‌സപ്പ് കൂട്ടായ്മയാണ് ബഹ്റൈൻ യാത്ര ഗ്രൂപ്പ്.
ഈ ഗ്രൂപ്പ് അംഗങ്ങൾ ഇത് സംബന്ധിച്ച് കേരളത്തിലെ പാർലമെന്റ് അംഗങ്ങൾക്ക് ഇമെയിൽ സന്ദേശം അയക്കുന്നതിനും പദ്ധതി തയ്യാറാക്കി വരുന്നതായും ഭാരവാഹികൾ അറിയിച്ചു. കോവിഡ് കാരണം നാട്ടിൽ ലീവിന് പോയി തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തികമായി താങ്ങാൻ കഴിയാത്തത്ര ഉയർന്ന നിരക്കാണ് ഇപ്പോൾ ഉള്ളതെന്നും, നിരക്ക് നിശ്ചയിച്ച് സാധാരണക്കാർക്ക് യാത്രക്കുള്ള വഴി ഒരുക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP