Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രവർത്തനോൽഘാടനം: എംപി ആന്റോ ആന്റണി മുഖ്യാതിഥി

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രവർത്തനോൽഘാടനം: എംപി ആന്റോ ആന്റണി മുഖ്യാതിഥി

സ്വന്തം ലേഖകൻ

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം നാളെ ശനിയാഴ്ച പകൽ 11 മണിക്ക് WMC ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂമിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഢലം എംപി ആന്റോ ആന്റണി മുഖ്യാതിഥി ആയിരിക്കും.

ചടങ്ങിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. സൂം മീറ്റിങ് ഐഡി :825-3521-5400 പാസ് കോഡ് : 105351
ഇവന്റ് USA പരിപാടി ഫേസ്‌ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യും.

പ്രസ്തുത പരിപാടിയിൽ വിപിൻ കർത്താ (ചെയർമാൻ), അനീഷ് ജെയിംസ് (പ്രസിഡന്റ്), മനോജ് പുരുഷോത്തമൻ ( വൈസ് ചെയർമാൻ), ജോണി കുന്നുംപുറം ( വൈസ് പ്രസിഡന്റ്), ജെയ്‌സൺ കാളിയങ്കര ( ജനറൽ സെക്രട്ടറി ), ജോൺ സാംപ്‌സൺ (ടഷറർ), ഗാരി നായർ (പൊളിറ്റിക്കൽ സിവിക് ഫോറം (പ്രസിഡന്റ്), ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം സെക്രട്ടറി ), സിന്ധു സാംപ്‌സൺ (വനിതാ ഫോറം സെക്രട്ടറി ), നിക്ക് സാംസൺ (യൂത്ത് ഫോറം പ്രസിഡന്റ്), ജിയ ജെയ്‌സൺ (യൂത്ത് ഫോറം സെക്രട്ടറി),അഡൈ്വസറി ബോർഡ് ചെയർമാൻ റെജി എബ്രഹാം എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും.

WMC യിലെ, സൗത്ത് ജേഴ്സി, ഹൂസ്റ്റൺ, ഒക്ലഹോമ, ഫ്‌ളോറിഡ, ഷിക്കാഗോ, നോർത്ത് ടെക്‌സാസ്, ഡാളസ്, D .F . W, കാലിഫോർണിയ, മേരിലാൻഡ്, ഫിലാഡൽഫിയ, ന്യൂജേഴ്സി, ന്യൂയോർക് തുടങ്ങിയ പ്രൊവിൻസുകളിലെ യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.

സൗത്ത് ജേഴ്സി മലയാളി സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് വേൾഡ് മലയാളീ കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസിന്റെ ഭാരവാഹികൾ എന്നതിൽ അഭിമാനമുണ്ടെന്നും കര്മനിരതരായ ഇവരുടെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും W MC അമേരിക്ക റീജിയന്റെ പൂർണ പിന്തുണ ഉണ്ടാകും എന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ, അമേരിക്ക റീജിയൻ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ എന്നിവർ അറിയിച്ചു. സൗത്ത് ജേഴ്സി പ്രൊവിൻസ് ഉത്ഘാടനത്തിലേക്കു എല്ലാവരെയും അമേരിക്ക റീജിയൻ ഭാരവാഹികൾ സ്വാഗതം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP