Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേൾഡ് മലയാളി കൗൺസിലിന് പുതിയ ഗ്ലോബൽ നേതൃത്വം; ആശംസകളോടെ അയർലൻഡ് പ്രൊവിൻസ്

വേൾഡ് മലയാളി കൗൺസിലിന് പുതിയ ഗ്ലോബൽ നേതൃത്വം; ആശംസകളോടെ അയർലൻഡ് പ്രൊവിൻസ്

സ്വന്തം ലേഖകൻ

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിൽ തെരെഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി പി വിജയനും വൈസ് പ്രസിഡന്റ് -അഡ്‌മിനായി സി യു മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും , ജോസഫ് കില്ലിയൻ (വൈസ് പ്രസിഡന്റ് - യൂറോപ്പ് റീജിയൻ ),ജോർജ്ജ് കുളങ്ങര ,ഡോ .അജി കുമാർ കവിദാസൻ ,രാജീവ് നായർ (വൈസ് ചെയർമാന്മാർ ) എന്നിവർ വിജയിച്ചു .

ഡോ സൂസൻ ജോസഫ് ( വൈസ് ചെയർ പേഴ്‌സൺ ) ബേബി മാത്യു സോമതീരം ( വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ ), എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് -അമേരിക്ക റീജിയൻ), ഷാജി എം മാത്യു ( വൈസ് പ്രസിഡന്റ് -ഇന്ത്യ റീജിയൻ ), ചാൾസ് പോൾ ( വൈസ് പ്രസിഡന്റ് - മിഡിൽ ഈസ്റ്റ് റീജിയൻ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റ് -ആഫ്രിക്ക റീജിയൻ ),ഇർഫാൻ മാലിക്ക് (വൈസ് പ്രസിഡന്റ് - ഫാർ ഈസ്റ്റ് റീജിയൻ ) ദിനേശ് നായർ , ടി വി എൻ കുട്ടി (സെക്രട്ടറി മാർ) ,ഡോ സുനന്ദാ കുമാരി ,എൻ പി വാസു നായർ (ജോയിന്റ് സെക്രട്ടറിമാർ ), പ്രോമിത്യുസ് ജോർജ്ജ് (ജോയിന്റ് ട്രഷറർ ) എന്നിവർക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരെ വിജയികളായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾക്ക് ഡബ്‌ള്യ.എം.സി അയർലൻഡ് പ്രൊവിൻസ് ആശംസകൾ അറിയിച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ ആറു റീജിയനുകളിൽ നിന്നും അയർലൻഡിലെ ഉൾപ്പെടെ 95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിങ് ഉപയോഗിച്ചാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞടുത്തത് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .

ഒരു ആഗോള സംഘടനയുടെ ഗ്ലോബൽ തെരഞ്ഞെടുപ്പ് ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂർവ്വവം നടത്തുവാൻ സാധിച്ചത് വേൾഡ് മലയാളി കൗൺസിലിന് സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ കരുത്ത് പകരുമെന്നും സംഘടനയുടെ എല്ലാ പ്രോവിൻസുകളിൽ നിന്നും മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തീകരിക്കുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർഥ്യം ഉണ്ടെന്ന് ഇലക്ഷൻ കമ്മീഷണർ എ എസ് ജോസ് അറിയിച്ചു 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP