Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ; ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ; ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

അനിൽ മറ്റത്തികുന്നേൽ

ടൊറന്റോ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ [WFG] വൈസ് ചെയർമാനായി മലയാളിയായ ജോമോൻ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇപ്പോൾ കാനഡയിൽ സ്ഥിരതാമസക്കാരനായ ജോമോൻ മാത്യു.

ലോകത്തിലെ ഏറ്റവും സ്ഥിരതയും വളർച്ചയുമുള്ള കമ്പനികളിൽ ഒന്നായി അമേരിക്കന് മാസികയായ ഫോർച്യൂൺ തെരഞ്ഞെടുത്തിട്ടുള്ള ഏഗോണിന്റെ ഉടമസ്ഥതയിൽ യുഎസ്, കാനഡ, പോർട്ടോറിക്കോ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡബ്ല്യുഎഫ്ജി. സർക്കാർ അംഗീകാരമുള്ള അര ലക്ഷത്തോളം സ്വകാര്യ സാമ്പത്തിക ഉപദേഷ്ടാക്കൾ അംഗങ്ങളായ കമ്പനിയുടെ നിർണ്ണായക തസ്തികയിലേക്ക് ജോമോൻ ഉയർത്തപ്പെടുമ്പോൾ അത് കാനഡയിലെ മലയാളി സമൂഹത്തിനാകെ അഭിമാന മുഹൂർത്തമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വളരാൻ കമ്പനി ആലോചിക്കുന്ന ഘട്ടത്തിലാണ് സ്ഥാനക്കയറ്റം.

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമോന് 2000ലാണ് കാനഡയിലേക്ക് കുടിയേറിയത്. ആറു വര്ഷത്തോളം പല ജോലികള് ചെയ്‌തെങ്കിലും 2006ൽ ഡബ്ല്യുഎഫ്ജിയിൽ ചേർന്നതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ചുരുങ്ങിയ കാലത്തിനിടെ കാനഡയിലാകെയും അമേരിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കാന് കഴിഞ്ഞു. ഒന്നര പതിറ്റാണ്ട് കാലത്തെ സമർപ്പിതമായ പ്രവര്ത്തനത്തിനൊടുവിൽ അർഹിച്ച അംഗീകാരം ഇപ്പോൾ ജോമോനെ തേടിയെത്തി. 2018ൽ കാലിഫോർണിയയിൽ നടന്ന ഡബ്ല്യുഎഫ്ജി കണ്വെൻഷനിൽ പ്രഭാഷകരിൽ ഒരാളായി ജോമോൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 14000ലേറെ ആൾക്കാരാണ് അന്ന് കണ്വെൻഷനിൽ പങ്കെടുത്തത്.

ഉഴവൂർ കുടിയിരിപ്പിൽ മാത്യു-ആലീസ് ദമ്പതികളുടെ മകനാണ്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ജിജിയാണ് ഭാര്യ. മൂന്ന് മക്കൾ. സഹോദരന് ജയ്‌സൺ മാത്യു ഡബ്ല്യുഎഫ്ജി സീനിയർ മാർക്കറ്റിങ് ഡയറക്ടറായി പ്രവർത്തിക്കുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ ജോമോന്റെ കുടുംബം മൊത്തം ഇപ്പോൾ ക്യാനഡയിൽ സ്ഥിരതാമസക്കാരാണ്.

വ്യത്യസ്തമായി ചിന്തിക്കുകയും ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്താൽ കാനഡ അനന്തസാധ്യതകളുള്ള രാജ്യമാണെന്നാണ് ജോമോന്റെ പക്ഷം. എന്നാൽ, ഇവിടേയ്ക്ക് കുടിയേറുന്നവരിൽ വലിയൊരു വിഭാഗവും അവസരങ്ങൾ ഉപയോഗിക്കുന്നില്ല. തങ്ങളുടെതന്നെ ജോലിയിലേക്ക് ചുരുങ്ങുകയോ സാധാരണ ജോലികളുമായി കുറഞ്ഞ വേതനത്തിൽ കാലം കഴിക്കുകയോ ആണ് കൂടുതൽ പേരും. വിദ്യാഭ്യാസനിലവാരത്തിൽ മുന്നിട്ടുനിൽക്കുന്ന മലയാളി സമൂഹമെങ്കിലും മാറി ചിന്തിക്കാൻ തയ്യാറാകണമെന്ന് ജോമോൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP