Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമീറിന്റെ വിയോഗം: വെൽഫെയർ കേരളാ കുവൈത്ത് അനുശോചിച്ചു

സ്വന്തം ലേഖകൻ

മാനവികതയുടെ നേതാവും അറബ് ദേശത്തിന്റെ ഐക്യത്തിന്റെ പ്രതീകവുമായ കുവൈത്ത് ജനതയുടെ പ്രിയ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ വിയോഗം ലോകത്തിന് പൊതുവെയും കുവൈത്തിനും അറബ് ദേശത്തിനും കുവൈത്തിലെ സ്വദേശി-വിദേശി ഭേദമന്യേ മുഴുവൻ ജനങ്ങൾക്കും തീരാ നഷ്ടമാണെന്ന് വെൽഫെയർ കേരളാ കുവൈത്ത് പത്ര പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് സമർപ്പിതമായിരുന്നു അമീറിന്റെ ജീവിതം. കുവൈത്തിനെ ലോക ഭൂപടത്തിൽ കാരുണ്യം കൊണ്ട് അടയാളപ്പെടുത്തിയ മഹദ് വ്യക്തിത്വം. കുവൈത്തിലെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളുടെയും അവകാശ സംരക്ഷണം ഉറപ്പു നൽകുന്ന തൊഴിൽ നിയമങ്ങൾക്ക് അംഗീകാരം നൽകിയ ഭരണാധികാരി,. ഗൾഫ് അംഗരാജ്യങ്ങൾക്കിടയിലെ ഐക്യശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവ്. ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP