Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലങ്ങളായി കാത്തിരുന്നു അവസാനം കുട്ടനാടൻ ചുണ്ടനിലെത്തി ജലറാണികളായി

കാലങ്ങളായി കാത്തിരുന്നു അവസാനം കുട്ടനാടൻ ചുണ്ടനിലെത്തി ജലറാണികളായി

ജോയിച്ചൻ പുതുക്കുളം

ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ ഇക്കഴിഞ്ഞ പത്തുവർഷവും വനിതകൾ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവർക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാൽ ഈ വർഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ്പോൾ നിരവധി വനിതാ ടീമുകൾ രംഗത്ത് വരുകയും വാശിയേറിയ മത്സരം നടക്കുകയും ഉണ്ടായി . ഒരു പക്ഷെ പുരുഷ വിഭാഗത്തെക്കൾ വാശിയോടെ തുഴയെറിഞ്ഞ് കാനഡയിലെ സ്ത്രീകൾ തങ്ങളുടെ നാടിന്റെ പെരുമയും പ്രശസ്തിയും മറുനാട്ടിലും നിലനിർത്തി. കനേഡിയൻ ലയൺസിന്റെ കുട്ടനാടൻ ചുണ്ടനാണ് ആദ്യ വനിതാ മത്സരത്തിൽ ചരിത്ര വിജയം നേടിയത്.

ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കാനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനിൽ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോർത്തിണക്കിയ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ബ്രാംപ്ടൻ ജലോല്ത്സവം എന്നപേരിൽ പ്രവാസികളുടെ അത്മഭിമാനമായി തല ഉയർത്തി നിൽക്കുന്നു.

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടൻനിലെ പുന്നമടക്കായലായ പ്രഫസേഴ്സ് ലേക്കിൽ 4 ഹീറ്റ്സിലായി സ്ത്രീകൾ മാത്രം തുഴയുന്ന 8 ടീം മത്സരരംഗത്ത് ഉണ്ടായിരുന്നു.വള്ളപാട്ടുകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കാണികൾക്ക് ആവേശവും ആനന്ദവും പകരുന്ന പ്രവസിലോകത്തെ ഈ മഹാവിസ്മയം സംഘാടകർ ഒരുക്കിയിരുന്നത്.

ബ്രാംപ്ടൻ മേയർ പാട്രിക്ക് ബ്രൗൺ ഉദ്ഘാടനം ചെയ്തു. എംപിമാരായ റൂബി സഹോത്ത, രമേശ് സങ്ക, സോണിയ സിന്ദു , ജോൺ ബ്രസാർസ്, എംപി.പി മാരായ അമർ ജ്യോതി സിന്ദു, സാറാ സിങ്ങ് ഡപൂട്ടി പൊലീസ് ചീഫ് മാർക്ക് ആൻഡ്രൂസ് ഫയർ ചീഫ് എബിൽ ബോയിസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഒന്റാറിയോ സ്റ്റേറ്റ് മന്ത്രി പ്രമീദ് സിങ് സർക്കാരിയ സമ്മാനദാനം നിർവഹിച്ചു. മനോജ് കർത്തയായിരുന്നു മുഖ്യ സ്പോൺസർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP