Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജിദ്ദയിൽ ടി.സി.എഫ് പത്താം വാർഷികാഘോഷവും ടൂർണമെന്റ് വിപുലമായ പ്രചാരണ പരിപാടിയും സംഘടിപ്പിച്ചു

ജിദ്ദയിൽ ടി.സി.എഫ് പത്താം വാർഷികാഘോഷവും ടൂർണമെന്റ് വിപുലമായ പ്രചാരണ പരിപാടിയും സംഘടിപ്പിച്ചു

ടി.സി.എഫ് പത്താം വാർഷികാഘോഷവും ടൂർണമെന്റ് വിപുലമായ പ്രചാരണ പരിപാടിയും ജിദ്ദ റമദാ കോണ്ടിനെന്റൽ ഹോട്ടലിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ നടന്നു. ടീം ക്യാപ്റ്റന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും സ്‌പോൺസർമാരും പങ്കെടുത്ത പരിപാടിയിൽ ടൂർണമെന്റിന്റെ ഔദോഗികമായ ഉദ്ഘാടനവും, തത്‌സമയ ടീം പൂൾ നറുക്കെടുപ്പും, ചാമ്പ്യൻസ് ട്രോഫി പ്രകാശനവും ടീം നായകന്മാരുമായുള്ള മുഖാമുഖം പരിപാടി എന്നിവയും നടന്നു.

പത്താം വാർഷികത്തോടനുബന്ധിച്ച് ടി.സി.എഫ് സ്ഥാപക അംഗങ്ങൾ ആയ അലി സി.സി.ഓ, ഫഹീം ഓ.വി, അൻവർ സാദത്ത് ടി.വി, നബീൽ, അൻവർ സാദത്ത് വി.പി, മുഹമ്മദ് ഫസീഷ് എന്നിവരെ അവരുടെ അസാന്നിധ്യത്തിൽ അവരുടെ സേവനങ്ങളെ കുറിച്ചും ടി.സി.എഫിന്റെ വിജയത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ പ്രസിഡന്റ് ഷഹനാദ് ആദരിച്ചു.

തുടർന്ന് അബ്ദുൽ കാദർ മോചെരി തയ്യാറാക്കിയ ടി.സി.എഫ് പത്തു വര്ഷം യാത്ര വീഡിയോ പ്രദർശിപ്പിച്ചു. പത്താം വാര്ഷികത്തോടനുബന്ധിച്ച് ഷീറ ബേക്കറി തയ്യാറാക്കിയ കേക്ക് ടി.സി.എഫ് ഓർഗനൈസിങ് ടീം അംഗങ്ങൾ ചേർന്ന് മുറിച്ചു.

എ.സി.സി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) 20 ട്വന്റി ചാമ്പ്യന്മാരായ സൗദി അറേബ്യൻ ടീമിൽ അംഗവും ഖത്തറിനെതിരെ ഫൈനൽ മത്സരത്തിൽ ഹീറോ ആയ മലയാളി താരം ഷംസുദ്ദിൻ മഞ്ചേരിയെ ചടങ്ങിൽ ടി.സി. എഫ് പ്രസിഡന്റ് ഷഹനാദും സെക്രട്ടറി സഫീൽ ബക്കറും ചേർന്ന് ആദരിച്ചു. ടി.സി.എഫ് ടൂർണമെന്റിൽ മത്സരിക്കുന്ന ടൈമെക്സ് കെ.കെ.ആർ ടീമിലെ കളിക്കാരൻ കൂടിയാണ് മഞ്ചേരി സ്വെദേശി ആയ ഷംസുദ്ദിൻ.

12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത നാല് പൂളുകളിൽ പൂൾ എ യിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ, റോയൽ ഫൈറ്റർ, താമർ, പൂൾ ബി യിൽ ടൈമെക്സ് കെ.കെ.ആർ, നെസ്മ എയർലൈൻസ്, ബൂപ അറേബ്യ, പൂൾ സി യിൽ അൽ മാക്‌സ് ക്രിക്കറ്റ്, ഹാമെൻഫെയ്സ്, മൈ ഓൺ കെ.പി.എൽ, പൂൾ ഡി യിൽ കായാനി ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്സ്, ഫ്രൈഡേ സ്റ്റാല്ലിയൻസ് എന്നീ ടീമുകൾ ലൈവ് നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഓരോ ടീമും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ കളിക്കും. ഗ്രൂപ് എയിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ് സിയിലെ ടീമുകൾ ഗ്രൂപ് ഡീയിലെ ടീമുമായും മത്സരിക്കും ഇരു ഗ്രൂപ്പുകളിൽ നിന്നും (A&B, C&D) മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. മാർച്ച് 29 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും. സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബി.ടി. എം ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക.

മാർച്ച് ഒന്നിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ താമർ ക്രിക്കറ്റ് നെസ്മ എയർലൈൻസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും. വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. രണ്ടാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ ബൂപ അറേബ്യയെ നേരിടും. ആദ്യ ദിവസത്തെ അവസാന മത്സരത്തിൽ അൽ മാക്‌സ് ക്രിക്കറ്റ് ഫ്രൈഡേ സ്റ്റാലിയൻസിനെ നേരിടും. മുഴുവൻ മത്സരങ്ങളും ഫ്‌ളഡ് ലൈറ്റിലാണ് നടക്കുന്നത്, ടൂർണമെന്റ് നാലു ആഴ്ചകൾ നീണ്ടു നില്ക്കും. മാർച്ച് 29 നു ആണ് ഫൈനൽ മത്സരം.

സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് സൗദി ക്രിക്കറ്റ് സെന്ററിന്റെ കീഴിലുള്ള എ.സി.സി/ഐ.സി.സി അംഗീകരിച്ച അമ്പയർമാരാണ്.

എഫ്.എസ്.എൻ ചാമ്പ്യൻസ് ട്രോഫി, പത്താം വാർഷിക സ്‌പെഷ്യൽ ട്രോഫി, റണ്ണർ അപ്പ് ട്രോഫി എന്നിവ പ്രസിഡന്റ് ഷഹനാദ്, സെക്രട്ടറി സഫീൽ ബക്കർ, ഷംസീർ ഒളിയാട്ട് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. തത്സമയ പൂൾ തിരഞ്ഞുടുപ്പും ഫിക്‌സ്ച്ചർ പ്രകാശനവും വൈസ് പ്രസിഡന്റ് റിയാസ് ടി.വി യും അബ്ദുൽ കാദർ മോചെരിയും ചേർന്ന് നിയന്ത്രിച്ചു.

എഫ്.എസ് എൻ മുഖ്യ പ്രായോജകർ ആയ ടൂര്‌നമെന്റിന്റെ സഹ പ്രായോജകർ ബൂപ, അസെൻഷ്യ ഡയബറ്റിക് കെയർ, പ്രൈമ് എക്സ്‌പ്രസ്സ്, മാസൂമ് ലോജിസ്റ്റിക്, കൂൾ ഡിസൈൻ, താമിർ എന്നിവർ ആണ്. പ്രചാരണ പരിപാടിയിൽ ജിദ്ദയിലെ കലാ സാംസ്‌കാരിക കായിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ടി സി എഫ് സെക്രട്ടറി സഫീൽ ബക്കർ സ്വാഗതവും പ്രസിഡന്റ് ഷഹനാദ് അധ്യക്ഷ പ്രസംഗവും നടത്തി. അജ്മൽ നസീറും ജസീം ഹാരിസും പരിപാടിയുടെ അവതാരകർ ആയിരിന്നു ടൂര്ണമെന്റിന്റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങൾക്ക് ടൂർണമെന്റ് കൺവീനറും വൈസ് പ്രെസിഡന്റുമായ റിയാസ് ടി.വി മറുപടി നൽകി. ടി സി എഫ് ടീം നിയന്ത്രിച്ച പരിപാടിയിൽ ഷംസീർ ഒളിയാട്ട് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP