Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിദ്ദ ടി.സി.എഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പത്താം എഡിഷൻ മാർച്ച് ഒന്നിന് ആരംഭിക്കും

ജിദ്ദ ടി.സി.എഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പത്താം എഡിഷൻ മാർച്ച് ഒന്നിന് ആരംഭിക്കും

രു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ടി.സി.എഫ് ക്രിക്കറ്റ് ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ വരവേൽകാറുള്ള ടി.സി.എഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പത്താം എഡിഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. 2009 ൽ പ്രാദേശികളായ തലശ്ശേരിയിലെ ഒരു കൂട്ടം ചെറുപ്പാക്കാർ ചേർന്ന് രൂപം നൽകിയ ടി.സി.എഫ് അഥവാ റ്റെലിച്ചെറി ക്രിക്കറ്റ് ഫോറം ആണ് ജിദ്ദയിൽ ആദ്യമായി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്.

മികച്ച സംഘടനാ പാടവത്തിലും സാങ്കേതിക മികവിലും അതിലേറെ ജനപ്രാതിനിത്യത്തോടെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജിദ്ദയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായാണ് അറിയപ്പെടുന്നത്.മാർച്ച് ഒന്നിന് ആരംഭിച്ച് തുടർച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി.ശനി ദിവസ്സങ്ങളിൽ 6 മണി മുതൽ 11 മണി വരെ ആണ് മത്സരങ്ങൾ നടക്കുക. ലീഗ് റൗണ്ടിലെ 18 മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഉൾപ്പടെ 21 മത്സരങ്ങൾ ഉണ്ടാകും.

ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കും.പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തരം തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഗ്രൂപ് എയിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ് സിയിലെ ടീമുകൾ ഗ്രൂപ് ഡീയിലെ ടീമുമായും മത്സരിക്കും ഇരു ഗ്രൂപ്പുകളിൽ നിന്നും (A&B, C&D) മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. മാർച്ച് 29 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും. സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബി.ടി. എം ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക.

എഫ് എസ് എൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിന്റെ സഹ പ്രായോജകർ ബൂപ അറേബ്യ, കൂൾ ഡിസൈൻ, താമിർ, പ്രൈം എക്സ്‌പ്രസ്സ്, എസ്സെൻഷ്യ ഡയബറ്റിക് കെയർ, അബീർ ഉംറ സർവീസ് എന്നിവർ ആണ്. പത്താം എഡിഷൻ ടൂർണമെന്റിൽ ജിദ്ദയിലെ 12 മികച്ച ക്ലബുകൾ പങ്കെടുക്കും. യങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, ടൈമാക്‌സ് കെ കെ ആർ, അൽ മാക്‌സ്, വാരിയേഴ്സ്, മൈഓൺ കെ.പി.എൽ, ഫ്രൈഡേ സ്റ്റാലിയൻസ്, നെസ്മ എയർലൈൻ ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്സ്, കയാനി ഇലവൻ, റോയൽ ഫൈറ്റർ, താമിർ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

എഫ് എസ് എൻ ചാമ്പ്യൻസ് ട്രോഫിയും, വിജയികൾക്കുള്ള ടീ സീ എഫ് പത്താം വാർഷിക പ്രത്യേക കപ്പും, ടീ സീ എഫ് റണ്ണർ-അപ്പിനുള്ള കപ്പും, കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബറ്റ്‌സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ഓൾറൗണ്ടർ, ഫാസ്റ്റസ്‌റ് ഫിഫ്റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ, ബൂപ അറേബ്യ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കുന്നതായിരുക്കും.

മത്സര ഇടവേളകളിൽ കാണികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും. കാണികൾക്ക് രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത കാണികളിൽ നിന്ന് നറുക്കെടുക്കുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഫൈനൽ ദിവസം നൽകുന്നതായിരിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് അൽ ഫാരിസ് ട്രാവൽസും അലി റെസ ട്രാവൽസും നൽകുന്ന എയർ ടിക്കറ്റും സമ്മാനിക്കും.

ഉൽഘാടന ദിവസം മുഴുവൻ ടീം അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ പരിപാടികൾ ഉണ്ടായിരിക്കും. ടീമുകളുടെ പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി ടി സി എഫ് കുരുന്നുകൾ ഉൽഘാടന പരിപാടികൾ വർണ്ണാഭമാക്കും. മാധ്യമ പ്രവർത്തകർക്ക് വാർത്തകളും ചിത്രങ്ങളും സ്റ്റേഡിയത്തിൽ നിന്നുതന്നെ അയക്കാൻ കഴിയുന്ന രീതിയിൽ ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക മീഡിയാ സൗകര്യം സജ്ജീകരിക്കുന്നതായിരിക്കും. ടൂർണമെന്റിന്റെ മുഴുവൻ വാർത്തകളും ചിത്രങ്ങളും ലൈവ് സ്‌കോർ എന്നിവ ടി.സി.എഫിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. അതോടൊപ്പം ടൂർണമെന്റ് മുഴുവൻ ലൈവ് ടെലികാസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ടി.സി.എഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ഷഹനാദ് വിശദീകരിച്ചു. സെക്രട്ടറി സഫീൽ ബക്കർ ടൂർണമെന്റിൽ സഹകരിക്കുന്ന സ്‌പോൺസർമാരെ പരിചയപ്പെടുത്തി. ടൂർണമെന്റ് ഘടനയെ കുറിച്ച് കൺവീനർ റിയാസ് ടി.വി സംസാരിച്ചു. ഷംസീർ ഒളിയാട്ട് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തി. മീഡിയ കോർഡിനെറ്റർ അബ്ദുൽ കാദർ മോച്ചേരി നന്ദിയും പറഞ്ഞു. സ്‌പോൺസർമാരെ പ്രതിനീകരിച്ച് അമർ ഖാലിദ് (എസ്സെൻഷ്യ ഡയബറ്റിക് കെയർ), രിഫാസ് കെ.എം (ബൂപ), റീഹാൻ ബക്കർ (കൂൾ ഡിസൈൻ), ഫിറോസ് (താമിർ) എന്നിവർ പങ്കെടുത്തു. ടി.സി.എഫ് നിർവാഹക സമിതി അംഗങ്ങളായ തൻസീം കെ.എം, റാസിഖ് വി.പി, അജ്മൽ നസീർ എന്നിവരും വാർത്ത സമ്മേളനത്തിൽ സന്നിതരായിരിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP