Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൊറന്റോയിലെ സണ്ണി ജോസഫ് ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ടൊറന്റോയിലെ സണ്ണി ജോസഫ് ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോയിച്ചൻ പുതുക്കുളം

ടൊറന്റോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി ടൊറന്റോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ സണ്ണി ജോസഫ് കാനഡയിലെ ടൊറന്റോയിൽ നിന്നു 2020- 22 കാലയളവിലേക്ക് ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ചരിത്ര താളുകളിൽ സ്ഥാനംപിടിച്ച 2016-ലെ ഫൊക്കാനയുടെ ടൊറന്റോ കൺവൻഷന്റെ ജോയിന്റ് ട്രഷററായി മുൻ പ്രസിഡന്റ് ജോൺ പി. ജോണിനൊപ്പം പ്രവർത്തിച്ച് നേതൃപാടവം തെളിച്ച സണ്ണി ഫൊക്കാനയുടെ നേതൃനിരയിൽ എത്തേണ്ട വ്യക്തിത്വമാണെന്നതിൽ യാതൊരു സംശയവുമില്ലെന്ന് കരുതുന്നു.

നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ വളർച്ചയുടെ പാതയിൽ നെടുംതൂണായി നിന്നുകൊണ്ട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സമാജത്തിന്റെ എക്കാലത്തേയും കരുത്തനായ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സണ്ണി ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് മെമ്പർകൂടിയാണ്.

ടൊറന്റോ സീറോ മലബാർ പള്ളിയുടെ ആദ്യകാലം മുതലുള്ള കമ്മിറ്റി മെമ്പറും, സെക്രട്ടറിയും, ജൂബിലി കമ്മിറ്റി ചെയർമാനും, നിരവധി തവണ പള്ളിയുടെ ട്രഷററും ആയി പ്രവർത്തിച്ചിട്ടുള്ള സണ്ണി തന്റെ സംഘാടക മികവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

മികച്ച സംഘാടകനും, വാഗ്മിയും, കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ സണ്ണി ജോസഫ് ഫൊക്കാനയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP