Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിക്ക് മെൽബൺ നഗരത്തിൽ പ്രവാസികളുടെ വരവേൽപ്പ്

സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിക്ക് മെൽബൺ നഗരത്തിൽ പ്രവാസികളുടെ വരവേൽപ്പ്

സ്വന്തം ലേഖകൻ

ആസ്ട്രേലിയ :ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാർട്ടൂണിസ്റ്റും ഇന്റർനേഷണൽ റാങ്കർ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കിൽ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരൻ ജിതേഷ്ജിക്ക് ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ(M A V ) നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവാസികളുടെ കൂട്ടായ്മയിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.

ഇരു കൈകളും ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളിൽ 50 ലോക പ്രശസ്തരുടെ ചിത്രങ്ങൾ വരച്ച്‌കൊണ്ട് 2008-ൽ ലോക റെക്കോർഡ് ജേതാവായ ജിതേഷ്ജിയുടെ വേഗവരയുടെ വീഡിയോ കഴിഞ്ഞമാസം ഒരു കോടിയിലേറെ ആളുകൾ കണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ കാർട്ടൂണിസ്റ്റായി അറിയപ്പെടുന്നു.

വരയിൽ വിരിയുന്ന ആൾരൂപങ്ങൾ അരങ്ങിൽ ജീവിച്ചുവരുന്ന അദ്ദേഹത്തിന്റെെ 'വരയരങ്ങ്' അറിവും ഉല്ലാസവും ഒന്നിക്കുന്ന വേദിയാണ്.ചിത്രകലയുടെ രംഗകലാരൂപമായ വരയരങ്ങിന്റെ ആവിഷ്‌ക്കർത്താവെന്ന നിലയിൽ ട്രൈഡ് മാർക്കും പേറ്റന്റും ഇദ്ദേഹം ഇതിനകം സ്വന്തമാക്കികഴിഞ്ഞു .അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകൻ കൂടിയാണ് ജിതേഷ്ജി .

മെൽബണിലെ വിക്‌റ്റോറിയയിലെ സ്പ്രിങ് വെയ്ൽ ടൗൺഹാളിൽ നടന്ന ഓണാഘോഷ ച്ചടങ്ങുകൾ സ്പീഡ് കാർട്ടൂണിംഗിൽ വിസ്മയം സൃഷ്ടിച്ചിട്ടുള്ള ഉലകം ചുറ്റും കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു .ഓസ്‌ട്രേലിയൻ സാംസ്‌കാരിക മന്ത്രി ജയ്സൺ വുഡ്, പാർലമന്റ് അംഗങ്ങൾ, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർക്കു പുറമേ മലയാളി അസോസിയേഷൻ (M A V) പ്രസിഡന്റ് തമ്പി ചെമ്മനം, സെക്രട്ടറി മദനൻ ചെല്ലപ്പൻ, മറ്റ് നിരവധി പ്രവാസി സംഘടനാപ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി.

22 ലേറെ രാജ്യങ്ങളിൽ സ്പീഡ് കാർട്ടൂണിങ്ങിൽ വിസ്മയം സൃഷ്ടിച്ചിട്ടുള്ള ഈ ഉലകം ചുറ്റും കാർട്ടൂണിസ്റ്റ് പത്തനംതിട്ട പന്തളം തെക്കേക്കര കല്ലുഴത്തിൽ നിവാസിയാണ് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP