Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാർഢ്യമറിയിച്ച് ബഹ്‌റൈനിൽ പ്രചരണ പര്യടനത്തിന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാർഢ്യമറിയിച്ച് ബഹ്‌റൈനിൽ പ്രചരണ പര്യടനത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

മനാമ- 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച മുന്നേറ്റ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹ്‌റൈനിലും ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുന്നു.

ഇതോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രത്യേക ഐക്യദാർഢ്യ സംഗമങ്ങൾ നടക്കും.കഴിഞ്ഞ ദിവസം മനാമയിൽ നടന്ന പ്രചരണോദ്ഘാടന സംഗമത്തിൽ ഇതിനുള്ള പതാക കൈമാറ്റം നടന്നു.
സമസ്ത ബഹ്‌റൈൻ വൈ.പ്രസിഡന്റ് സയ്യിദ് യാസർ ജിഫ് രി തങ്ങളിൽ നിന്നും ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ്. ജന.സെക്രട്ടറി മജീദ് ചോലക്കോട് പതാക ഏറ്റുവാങ്ങി.

ചടങ്ങിൽ ഹാഫിസ് ശറഫുദ്ധീൻ മൗലവി, ഷഹീർ കാട്ടാന്പള്ളി, ഇസ്മാഈൽ പയ്യന്നൂർ, ഉബൈദുല്ല റഹ് മാനി, നവാസ്‌കുണ്ടറ, റിയാസ് വി.കെ, ഉമൈർ വടകര, മോനു മുഹമ്മദ്, അബ്ദുൽ സമദ് വയനാട്, ജസീർ വാരം, മനാമ മദ്‌റസ പ്രതിനിധികളായ ശൈഖ് റസാഖ്, അബ്ദുൽ ഗഫൂർ, ഹമീദ് കാസർക്കോട് എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP