Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ അനുമോദിച്ചു

മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ അനുമോദിച്ചു

സ്വന്തം ലേഖകൻ

മനാമ: രാഷ്ട്ര പിതാവിന്റെ നൂറ്റി അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഉപന്ന്യാസ രചനാ മത്സരത്തിൽ യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കണ്ണൂർ വാരം സ്വദേശി മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ കമ്മറ്റി അനുമോദിച്ചു.

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ പ്രവർത്തക സമിതി, സന്നദ്ധസേവന വിഭാഗമായ വിഖായ എന്നിവയുടെ സജീവ അംഗമായ ജസീർ, ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കണ്ണൂർ കാഞ്ഞിരോട് സ്വദേശി സി.പി.നസീർ-ജസീല ദന്പതികളുടെ രണ്ടാമത്തെ മകനാണ്.

'ആധുനിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി ' എന്ന വിഷയത്തിലായിരുന്നു ഇന്ത്യൻ എംബസിയുടെ ഉപന്ന്യാസ രചനാ മത്സരം.

മനാമയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിഗ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ജസീറിന് മൊമന്റോ നൽകി.

ഹാഫിള് ശറഫുദ്ദീൻ മൗലവി, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ്, നവാസ് കുണ്ടറ, അബ്ദുൽ റസ്സാഖ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP