Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബഹ്‌റിനിൽ ശാന്തി വനിതാ കൂട്ടായ്മ; ജമീല അബ്ദുറഹിമാൻ പ്രസിഡന്റ്

ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബഹ്‌റിനിൽ ശാന്തി വനിതാ കൂട്ടായ്മ; ജമീല അബ്ദുറഹിമാൻ പ്രസിഡന്റ്

മനാമ: കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബഹ്‌റൈൻ ചാപ്റ്ററിന് കീഴിൽ വനിതാ കൂട്ടായ്മ രൂപവൽക്കരിച്ചു. ജമീല അബ്ദുറഹിമാൻ പ്രസിഡണ്ടായും രൻ ജി സത്യൻ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

നദീറ മുനീർ ( വൈസ് പ്രസി), പ്രിയ രജീഷ് ( ജോയിന്റ് സെക്രട്ടറി)ജിജി.മുജീബ് ( ട്രഷറർ ) റഹ്മത് അഷ്റഫ് (അസിസ്റ്റ്ന്റ് ട്രഷറർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജസീന ജലീൽ ,ശ്രീജില, ഹസൂറ അഫ് സൽ, സുബൈദ മജീദ്, ഉമൈബ തുടങ്ങിയവർ എക്‌സിക്യുട്ടീവ് അംഗങ്ങളായുള്ള വിപുലമായ പ്രവർത്തകസമിതിയും നിലവിൽ വന്നു. നൂറ്റിപ്പതിനെട്ട് ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടാക്കുവാനും കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുവാനുമായി വൈവിധ്യമാർന്ന പ്രവർത്തന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.

ബഹ് റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, പ്രസിഡണ്ട് അഫ് സൽ തിക്കോടി, വൈസ് പ്രസിഡണ്ട് വി. രാധാക്യഷ്ണൻ, ജനറൽ സെക്രട്ടറി ജലീൽ ജെ.പി കെ എന്നിവർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP