Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമസ്ത ബഹ്‌റൈൻ 'ഈദേ റബീഅ് -2020' നബിദിന കാമ്പയിന് തുടക്കമായി; പ്രതിദിന മൗലിദ് സദസും പ്രമുഖരുടെ പ്രഭാഷണവും ഓൺലൈനിൽ തുടരും

സമസ്ത ബഹ്‌റൈൻ 'ഈദേ റബീഅ് -2020' നബിദിന കാമ്പയിന് തുടക്കമായി; പ്രതിദിന മൗലിദ് സദസും പ്രമുഖരുടെ പ്രഭാഷണവും ഓൺലൈനിൽ തുടരും

സ്വന്തം ലേഖകൻ

മനാമ: 'മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂർണ്ണം ' എന്ന പ്രമേയത്തിൽ സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന് തുടക്കമായി.

ഒരു മാസം നീണ്ടു നിൽക്കുന്ന 'ഈദേ റബീഅ് -2020' നബിദിന കാമ്പയിനിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു.

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ തങ്ങൾ, പ്രവാചക ചര്യകൾ നാം മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്തു.

ഓൺലൈനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സയ്യിദ് യാസർ ജിഫ് രി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് അൻവരി പ്രമേയ പ്രഭാഷണം നടത്തി, ഹംസ അൻവരി മോളൂർ, അബ്ദുൽ മജീദ് ചോലക്കോട് ആശംസകൾ അർപ്പിച്ചു. തുടർന്നു നടന്ന മൗലിദ് മജ് ലിസിന് ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി നേതൃത്വം നൽകി.
എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും, മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിലും രാത്രി 8.30ന് ഓൺലൈനിൽ മൗലിദ് മജ് ലിസുകൾ നടക്കും. ഇതിൽ നാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഢിതരുടെ പ്രഭാഷണവും ഉണ്ടായിരിക്കും.

ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ, പഠന ക്ലാസ്സുകൾ, മൗലീദ് മജ് ലിസുകൾ എന്നിവയും വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയും സംഘടിപ്പിക്കണമെന്ന് ഏരിയാ കമ്മറ്റികൾക്കും നിർദ്ദേശം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP