Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളം ആധുനിക വാക്കുകൾ കൊണ്ട് സമ്പന്നമാകണം: കലാലയം സാംസ്‌കാരിക വേദി

മലയാളം ആധുനിക വാക്കുകൾ കൊണ്ട് സമ്പന്നമാകണം: കലാലയം സാംസ്‌കാരിക വേദി

ജിദ്ദ: കാലാനുസൃത അവശ്യ വാക്കുകളെ കൊണ്ട് മലയാള ഭാഷ സമ്പന്നമാക്കണം . നവ മാധ്യമങ്ങളുടെയും പുതിയ സന്‌കേതിക വിദ്യകളുടെയും കാലത്ത് മലയാള ഭാഷ പരിമിതികൾക്കുള്ളിൽ കറങ്ങുകയാണെന്നും ആധുനിക കാലത്തിനനുസരിച്ച് ഭാഷ മാറ്റങ്ങളെ ഉൾകൊണ്ടില്ലെന്കിൽ കാലക്രമേണ ഭാഷയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും വിചാര സദസ്സ് അഭിപ്രായപ്പെട്ടു.

ടൈപ് റൈറ്റർ പ്രചാരത്തിലെത്തിയ കാലത്ത് അതിനെ ഉൾകൊള്ളുവാൻ വേണ്ടി മലയാളത്തിൽ ലിപി പരിഷ്‌കരണമുണ്ടായിരുന്നു. അതേ മാതൃകയിൽ കമ്പ്യൂട്ടർ യുഗത്തിലും യൂണി കോഡ് സംവിധാനം നിലവിൽ വരുത്തുന്നതിനും ആധുനിക അവശ്യ മലയാള വാക്കുകൾ കണ്ടെത്തി പ്രചരിപ്പിക്കുന്നതിനും സർക്കാർ തയ്യാറാവണം,ശ്രേഷ്ട ഭാഷാ പദവി ലഭിക്കുന്നത് മുലം ഭാഷയെ പരിപോഷിപ്പിക്കാൻ ലഭിക്കുന്ന സാമ്പത്തിക സഹായം കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്നും വിചാര സദസ്സ് അഭിപ്രായപ്പെട്ടു.

കലാലയം സാംസ്‌കാരിക വേദി അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മലയാള ഭാഷയുടെ ചരിത്രവും വർത്തമാനനവും ഭാവിയും ചർച്ച ചെയ്തു. റഷീദ് വേങ്ങരയുടെ അദ്ധ്യക്ഷതയിൽ ഗ്രീൻ ലാന്റ് ഓഡിറ്റോറിയത്തിലായിരുന്നു വിചാര സദസ്സ് സംഘടിപ്പിച്ചത്.

റഷീദ് പന്തല്ലൂർ വിചാര സദസ്സ് ഉദ്ഘാടനം ചെയ്തു.അഷ്‌കർ അലി ആൽപറമ്പ് കീ നോട്ട് അവതരിപ്പിച്ചു. ശേഷം വിവിധ സെക്ടർ ഘടകത്തിൽ നിന്ന് എത്തിയവർ ചർച്ചയിൽ പന്‌കെടുത്തു സംസാരിച്ചു.സാദിഖ് ചാലിയാർ ചർച്ച നിയന്ത്രിക്കുകയും മൻസൂർ ചുണ്ടമ്പറ്റ ചർച്ച അവലോകനവും നടത്തി.ജലീൽ മലയമ്മ സ്വാഗതവും യഹ് യ അലി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP