Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദ്യാർത്ഥികൾ സാങ്കേതിക വിദ്യകൾ വിവേകത്തോടെ ഉപയോഗിക്കുക- ആർ എസ് സി ജിദ്ദ സ്റ്റുഡന്റസ് സിന്റിക്കേറ്റ്

വിദ്യാർത്ഥികൾ സാങ്കേതിക വിദ്യകൾ വിവേകത്തോടെ ഉപയോഗിക്കുക- ആർ എസ് സി ജിദ്ദ സ്റ്റുഡന്റസ് സിന്റിക്കേറ്റ്

ജിദ്ദ: ആധുനിക സാങ്കേതിക വിദ്യകൾ വിവേകത്തോടെ ഉപയോഗപ്പെടുത്തി പരീക്ഷ കാലം വേഗത്തിൽ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്ന് ആർ എസ് സി ജിദ്ദ സ്റ്റുഡന്റ്‌സ് സിൻഡിക്കേറ്റ് നേതൃത്തത്തിൽ നടന്ന പ്രീ എക്‌സാം ട്രൈനിങ്ങിൽ അഭിപ്രായപ്പെട്ടു. സെക്കന്ററി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ട്രെയ്‌നിങ് ക്ലാസ് മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഇക്‌ബാൽ പൂക്കുന്ന് നേതൃത്വം നൽകി.

സാങ്കേതിക വിദ്യകൾ പുതു തലമുറ കൂടുതൽ ഉപയോഗപ്പെടുത്തുന്ന പഠന രീതിയാണ് കൈക്കൊള്ളേണ്ടത്. അതോടൊപ്പം ആവിശ്യമില്ലാത്ത ഇന്റർനെറ്റ് ഇടങ്ങൾ തിരിച്ചറിഞ്ഞ് മാറ്റി വെക്കുകയും വേണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപെടുത്തി. പഠനത്തിന്റെ ഏകാഗ്രതക്കും സ്ഥിരോത്സാഹത്ത്തിനും ഭക്ഷണക്രമം പാലിക്കണം. പ്രാർത്ഥന മനസ്സിന്റെ ശക്തിയെ നിലനിർത്തുന്ന ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം ബോധ്യപ്പെടുത്തി.

സ്റ്റുടന്റ് സിണ്ടിക്കേറ്റ് ഡീൻ ഹമീദ് മുസ്ലിയാർ അധ്യക്ഷനായ പരിപാടിയിൽ ഷൗകത്ത മാസ്റ്റർ സ്വാഗതവും സാദിഖ് ചാലിയാർ നന്ദിയും അറിയിച്ചു. ആർ എസ് സി ജിദ്ദ സെൻട്രൽ കൺവീനർ മൻസൂർ, സ്‌റുഡന്റ്‌റ്‌സ് കൺവീനർ യഹ്യ വളപട്ടണം, ഇർഷാദ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP