Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി രാഗമാലയുടെ നേതൃത്വത്തിൽ സംഗീത നൃത്ത കലാപരിപാടി അരങ്ങേറി

കാൽഗറി രാഗമാലയുടെ നേതൃത്വത്തിൽ സംഗീത നൃത്ത കലാപരിപാടി അരങ്ങേറി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സൗത്ത് ഇന്ത്യൻ സമൂഹത്തിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതവും, ശാസ്ത്രീയ നൃത്തവും പ്രോത്സാഹിപ്പിക്കാൻ 1975-ൽ രൂപംകൊണ്ട 'രാഗമാല മ്യൂസിക് സൊസൈറ്റി ഓഫ് കാൽഗറി' കഴിഞ്ഞ 45 വർഷത്തിനിടയിൽ നൂറുകണക്കിന് കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

അവരുടെ ഈവർഷത്തെ അവസാന പരിപാടിയായ 'ദി എർത്ത് സ്പീക്ക്സ്' എന്ന സംഗീത നൃത്ത കലാപരിപാടി ജ്യോത്സന വൈദീ എന്ന കലാകാരിയുടെ നേതൃത്വത്തിൽ കാലിഫോർണിയ ആസ്ഥാനമായുള്ള 'സമുദ്രാ ഡാൻസ് ക്രിയേഷൻസ്' അവതരിപ്പിച്ചു.

ഭൂമീദേവിയുടെ ഉത്ഭവത്തിൽ തുടങ്ങി പൊതുസമൂഹം ഇന്ന് പ്രകൃതിയെ നശിപ്പിച്ച് ഭൂമി മലിനമാക്കുന്നതിനെക്കുറിച്ചും, പ്രകൃതി പ്രതികരിക്കുന്നതിനെക്കുറിച്ചും ഒന്നര മണിക്കൂർ നീണ്ട നൃത്ത- സംഗീത പരിപാടിയിൽ 1970-കളിൽ മരങ്ങളേയും പ്രകൃതിയേയും സംരക്ഷിക്കാൻവേണ്ടി ഇന്ത്യയിൽ ഗ്രാമവാസികൾ നടത്തിയ ചിപ്കോ ആന്ദോളനെക്കുറിച്ചും പരാമർശിക്കുന്നു. കേരളത്തിൽ അതിനു 'കേരളാ ശാസ്ത്രസാഹിത്യപരിഷത്ത്' ആണു നേതൃത്വം കൊടുക്കുന്നത്.

അർച്ചനാ വൈദീശ്വരൻ എം.സിയായിരുന്ന ചടങ്ങിനു രാഗമാല പ്രസിഡന്റ് നാഗാ മുഡിഗൊണ്ട സ്വാഗതവും, വൈസ് പ്രസിഡന്റ് സുധാ മേനോൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP