Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖിയ ചാമ്പ്യൻസ് ലീഗ് 2018; ഇത്തവണ മാറ്റുരയ്ക്കാനെത്തുക 12 ഇന്ത്യൻ പ്രവാസി ടീമുകൾ

ഖിയ ചാമ്പ്യൻസ് ലീഗ് 2018;  ഇത്തവണ മാറ്റുരയ്ക്കാനെത്തുക 12 ഇന്ത്യൻ പ്രവാസി ടീമുകൾ

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് ,ഖത്തർ ഫുട്ബോൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന ആൾ ഇന്ത്യ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഏഴാമത് എഡിഷന്റെ ലോഞ്ചിങ് സെറിമണി ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടന്നു.

ഖത്തറിലെ പ്രശസ്ത സംരംഭകരായ സിറ്റി എക്‌സ്‌ചേഞ്ചും റിയ ഐഎംഇ മണി ട്രാൻസ്ഫറും സംയുക്തമായാണ് ടൂർണമെന്റിന്റെ മുഖ്യ പ്രയോജകരാവുന്നത്. അഖിലേന്ത്യ അടിസ്ഥാനത്തിൽ 12 ഇന്ത്യൻ പ്രവാസി ടീമുകളാണ് ഈ വർഷം ടൂർണമെന്റിന്റെ ഭാഗമാവുന്നത്.

സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ശ്രീ ശറഫ് പി ഹമീദ്, ഖിയ പ്രസിഡന്റ് ശ്രീ ഇ. പി അബ്ദുൽ റഹ്മാൻ എന്നിവരാണ് ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ ഒപ്പിട്ടത്. RIA IME കൺട്രി മാനേജർ ജിതേന്ദ്ര പാണ്ഡെ, സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷൻസ് മാനേജർ ഷാനിബ്, എന്നിവർ ചടങ്ങിൽ സന്ദിഹിതരായിരുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രവർത്തനങ്ങളോടൊപ്പം ചലിക്കാൻ എന്നും സിറ്റി എക്‌സ്‌ചേഞ്ച് പ്രതിജ്ഞാബന്ധരാണെന്ന് ഷറഫ് പി ഹമീദ് അറിയിച്ചു. ഖിയയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും അവരുമായി സഹകരിക്കാൻ അവസരം വന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനും ഫുട്‌ബോൾ വഴി ഇന്ത്യ ഖത്തർ ബന്ധം ഊട്ടിയുറപ്പിക്കാനുമായാണ് ഖിയ ശ്രമിക്കുന്നതെന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഖിയ പ്രസിഡന്റ് അബ്ദുറഹ്മാൻ പറഞ്ഞു. ഇന്ത്യാ-ഖത്തർ കൾച്ചറൽ ഇയർ ആയ ഈ വർഷത്തെ ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മുൻ വർഷങ്ങളിൽ നിന്നും വ്യതിരിക്തമായികുമെന്ന് ജനറൽ സെക്രട്ടറി സഫീർ അറിയിച്ചു. , വൈസ് പ്രസിഡന്റ് ജെന്നി ആന്റണി ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ പരിപൂർണ സഹകരണം അഭ്യർത്ഥിച്ചു.

ഈ വർഷത്തെ ടൂർണമെന്റ് നിറയെ സർപ്രൈസ്‌കൾ നിറഞ്ഞതായിരിക്കുമെന്ന് ബി ഡി ഹെഡ് അൻവർ അറിയിച്ചു. ടെക്‌നിക്കൽ ഹെഡ് അലിയായിരുന്നു ചടങ്ങു നിയന്ത്രിച്ചത്. ക്രിയേറ്റീവ് ഹെഡ് രഞ്ജിത് രാജുവിന്റെ നേതൃത്തത്തിൽ നടന്ന വീഡിയോ പ്രസന്റേഷൻ പ്രത്യേകം പരാമർശിക്കപ്പെട്ടു.

വൺ എഫ്. എം. റേഡിയോ, ടാക്‌സി മച്ചാൻ, കെയർ ആൻഡ് ക്യൂയർ എന്നിവർ ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്ലാറ്റിനം സ്‌പോണ്‌സര്മാരായിരിക്കും.അഡസ്ട്ര ഗ്രൂപ്പ് , കോസ്റ്റൽ ഗ്രൂപ്പ്,ബ്ലാക്ക് ഒലീവ്, വി സെർവ് ഗ്രൂപ്പ്, അൽ മുഫ്ത ഗ്രൂപ്പ്, ഓറിയെന്റൽ ട്രേഡിങ്ങ്, എന്നിവയും ടൂർണമെന്റിന്റെ സ്‌പോൺസർമാരാണ്.

മർസൂഖ്, ഹംസ, റഫീഖ്, അർമാൻ ഹെൽമി, ആഷിഫ്, സകീർ, എന്നിവർ നേതൃത്തം നൽകി. വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് നന്ദി പ്രകടിപ്പിച്ചു. മാർച്ച് ആദ്യ വാരം മുതൽ മെയ് 03 വരെയാണ് ടൂർണമെന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP