Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി ഖത്തർ പിറവം പ്രവാസി അസോസിയേഷൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി ഖത്തർ പിറവം പ്രവാസി അസോസിയേഷൻ

സ്വന്തം ലേഖകൻ

ഖത്തർ പിറവം പ്രവാസി അസോസിയേഷൻ പിറവം നിയോജക മണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന പതിനഞ്ചോളം പാവപ്പെട്ട കുട്ടികൾക്ക് എൽ.ഇ.ഡി ടിവി നൽകി. പിറവം ഐബിയിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എട്ടു പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു.

തുടർന്ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏഴു പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ടിവികൾ വിതരണം ചെയ്തു.

പരിപാടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരായ റോയ് അബ്രഹാം, ഒ.എൻ വിജയൻ, ജെസ്സി പീറ്റർ, അമ്മിണി ജോർജ്, മിനി കുമാരി, രമണി ജനകൻ,ലതാ ശിവൻ മെമ്പർമാരായ കെ.ആർ ജയകുമാർ, ബീന, പിറവം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സലിം പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു ഖത്തർ പിറവം പ്രവാസി അസോസിയേഷൻ പ്രതിനിധികളായ സിനി അപ്പു, ലാൽജിൻ, സജു ഡേവിഡ് ഹെലീന ലാൽജിൻ എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP