Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലരി വിക്ടോറിയായ്ക്ക് പുതിയ സാരഥികൾ; ജിതേഷ് കോയോടൻ കൺവീനറായി പുതിയ കമ്മറ്റി നിലവിൽ

പുലരി വിക്ടോറിയായ്ക്ക് പുതിയ സാരഥികൾ; ജിതേഷ് കോയോടൻ കൺവീനറായി പുതിയ കമ്മറ്റി നിലവിൽ

ജോസ് എം ജോർജ്

മെൽബൺ:മെൽബണിലെ അറിയപ്പെടുന്ന ഏറ്റവും നല്ല സാംസ്‌കാരിക സംഘടനയായ പുലരിയുടെ അടുത്ത വർഷത്തെ സാരഥികളെ പ്രഖ്യാപിച്ചു. 30/06/19 ൽ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിൽ കൺവീനർ -സന്തോഷ്‌കുമാർ വി എസ്. ന്റെ അദ്ധ്യക്ഷതയിൽ കൂടിയ എ.ജി.എം. ലാണ് ഭാരവാനികളെ തെരഞ്ഞെടുത്തത്. പ്രദീപ് മായോത്ത് കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

കഴിഞ്ഞ കാലങ്ങളിൽ പുലരി നടത്തിയ പരിപാടികൾ വൻ വിജയമാക്കി തീർക്കുവാൻ അണിയറയിൽ പ്രവർത്തിച്ചവരെ പ്രത്യേകം അനുമോദിച്ചു. പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുവാൻ നടത്തിയ പ്രസിഡിയം പ്രദീപ് മായോത്തും ബിജോയി കുര്യൻ എന്നിവരെ റിട്ടേണിങ് ഓഫീസർ മാരായി നിയമിച്ചിരുന്നു. പുതിയ കമ്മറ്റി ഭാരവാഹികളായി ജിതേഷ് കോയോടൻ (കൺവീനർ) സന്തോഷ് കുമാർ വി എസ്, സന്തോഷ് ബാലകൃഷ്ണൻ, വിനുകുമാർ ,നീനാ പ്രദീപ്, എന്നിവരെ തെരഞ്ഞെടുത്തു.

ട്രഷററായി സുദീഷ് നാറോൺ, ആർട്‌സ് കോ - ഓർഡിനേറ്റർ അനി ടോം, ജോയിന്റ് ആർട്ട്‌സ് കോർഡിനേറ്റർ പ്രവീൺ കുമാർ , ചാക്കോ അരീക്കൽ ദേവസ്സി -സ്പോർട്സ് കോർഡിനേറ്റർ, ഷൈജു മോൻ കുന്നുമ്മേൽ - സ്പോർട്സ് ജോ. കോർഡിനേറ്റർ, കിഡ്‌സ് വിങ് കോർഡിനേറ്റർ പ്രീയ സന്തോഷ് എന്നിവരെയും തെരഞ്ഞെടുത്തു. രജനി കൊടിയത്ത്, നിർമ്മല ജോസഫ്, അപർണ ജിതേഷ് എന്നിവർ മെന്റർമാരാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP