Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രയാണം കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പ്രയാണം കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

പ്രവാസി പുനരധിവാസവും , ഉപരിപഠന പ്രോത്സാഹനവും ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രയാണം കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. കോവിട് കാലത്തു സംഘടനാ നടത്തിയ പ്രവർത്തങ്ങൾ പ്രത്യേകിച്ച്, പക്ഷി മൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നല്കണമെന്നുള്ള വ്യാപകമായ പ്രചാര പ്രവർത്തങ്ങൾ നടത്തുകയും അത് അംഗങ്ങൾ നടപ്പിലാക്കുകയും ചെയ്ത കാര്യം സ്ഥാനപതിയുടെ ശ്രദ്ധയിൽ പെടുത്തി.

അതോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ സംഘടനാ നടത്തിയതായും ഭാരവാഹികൾ അറിയിച്ചു. 2017 ജൂൺ മാസം കലഞ്ഞൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സംഘടനാ മെമ്പർമാരുടെ പ്രശ്ങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹിഅരിക്കാനും സാധിച്ചതായും ഭാരവാഹികൾ അറിയത്തക്ക. പ്രസിഡണ്ട് ജോയ് അഗസ്റ്റിൻ , ജനറൽ സെക്രട്ടറി ഗിരിജ വിജയൻ, , കോർഡിനേറ്റർ രമേശ് ചന്ദ്രൻ, സിനു ജോൺ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പുതിയ സ്ഥാനപതി എത്തിയതിനു ശേഷം ഇന്ത്യൻ സമൂഹം വലിയ പ്രതീക്ഷയിലാണെന്നും വലിയ സന്തോഷം നൽകുന്നതാണെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP