Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസി മലയാളി ഫെഡറേഷൻ കുടുംബസംഗമവും പ്രവാസി ദിനാഘോഷവും 9,10, തീയതികളിൽ

പ്രവാസി മലയാളി ഫെഡറേഷൻ കുടുംബസംഗമവും പ്രവാസി ദിനാഘോഷവും 9,10, തീയതികളിൽ

പി പി ചെറിയാൻ

ന്യൂയോർക് പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പ്രവാസി ദിനാഘോഷവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംയുക്തമായി ജനുവരി 9,10 തീയതികളിൽ സംഘടിപ്പിക്കുന്നു . പ്രവാസി ദിനത്തോടനുബന്ധിച്ചു പത്താം തീയതി കുടുംബ സംഗമം വൈകിട്ട് 3 മണിക്ക് ഡോക്ടർ മോൻസി മാവുങ്കലിന്റെ അധ്യക്ഷതയിൽ മലയാളി ഫെഡറേഷൻ ഹെഡ് ക്വാർട്ടേഴ്‌സിൽ പൂർണ്ണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തപെടുകയെന്നു സംഘാടകർ അറിയിച്ചു .

ആഘോഷ പരിപാടികളോടനുബന്ധിച്ച് പ്രവാസി ദിന സന്ദേശവും , ക്രിസ്തുമസ് , ന്യൂ ഇയർ ,കലാ കായിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും സിനിമ സീരിയൽ താരങ്ങൾ , കലാ സാംസ്‌കാരിക നേതാക്കന്മാർ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും കൂടാതെ കരിമരുന്ന് പ്രയോഗവും, തുടർന്നുള്ള വിരുന്നു സൽക്കാരത്തിലും കുടുംബസമേതം എല്ലാവരും വന്നു പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു .

പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി കോർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജിഷിൻ പാലത്തിങ്ങൽ, ട്രഷറർ ഉദയകുമാർ എന്നിവരാണ് പരിപാടികൾക്ക് നേത്വത്വം നൽകുന്നത് . പി എം എഫ് സ്ഥാപക നേതാവ് മാത്യു മൂലേച്ചേരിൽ ഗ്ലോബൽ ചെയർമാൻ ശ്രീ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചികൻ ,ഗ്ലോബൽ പ്രസിഡന്റ് എംപി സലിം ,ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP