Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാരുണ്യസ്പർശം വൻ വിജയമാക്കി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ; കലാസന്ധ്യയിൽ നിന്നുള്ള വരുമാനം അനുഗ്രഹമാകുന്നത് നിരവധി പേർക്ക്

കാരുണ്യസ്പർശം വൻ വിജയമാക്കി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ; കലാസന്ധ്യയിൽ നിന്നുള്ള വരുമാനം അനുഗ്രഹമാകുന്നത് നിരവധി പേർക്ക്

സ്വന്തം ലേഖകൻ

സ്ട്രേലിയയിലെ പെർത്തിൽ, വ്യത്യസ്തമായ പ്രവർത്തന ശൈലിയുമായി പൂമ എന്ന മലയാളി സംഘടന ജന ശ്രദ്ധ നേടുന്നു. പെർത്ത് മലയാളികളുടെ സാംസ്‌കാരികവും കാലാകായികവുമായ അഭിരുചികൾ പ്രാത്സാഹിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, കഴിഞ്ഞ ആറ് വർഷമായി തുടർന്നുവരുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. ഒരു കൂട്ടം ത്യാഗസന്നദ്ധരായ ചെറുപ്പക്കാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി നാട്ടിലുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതടക്കമുള്ള ജീവകാരുണ്യ പ്രക്രിയയിൽ പൂമ സഹായഹസ്തമാകുന്നു.

ഈ വർഷത്തെ കാരുണ്യസ്പർശം എന്ന കലാസന്ധ്യ വലിയ വിജയമായപ്പോൾ, ആ പരിപാടിയിൽ നിന്നും ലഭ്യമായ വരുമാനം മുഴുവനും തലക്കെട്ടിൽ അർത്ഥമാകുന്നതുപോലെ കേരളത്തിലുള്ള നിരവധി രോഗികളും നിരാലംബരുമായ ആൾക്കാർക്ക് കാരുണ്യത്തിന്റെ തൂവൽ സ്പർശമാവുകയാണ്. തിരഞ്ഞെടുത്ത അപേക്ഷകരിൽ 13 പേർക്ക് അൻപതിനായിരും രൂപ വീതവും ബാക്കിയുള്ളവർക്ക് ഇരുപത്തി അയ്യായിരം രൂപ വീതവും നൽകുക വഴി ലക്ഷ്യമിട്ടതും വലിയ നേട്ടം കൈവരിക്കാനായതിന്റെ ആത്മസംതൃപ്തിയിലാണ് സംഘടനാ നേതൃത്വം.

ഈ വർഷത്തെ ഫണ്ട് വിതരണം പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ വച്ച് പൂമ പ്രസിഡന്റ് റ്റോജോ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസ് കെ മാണി എം. പി ഉദ്ഘാടനം ചെയ്യുകയും ഫണ്ട് വിതരണം നടത്തുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം ലാലിച്ചൻ ജോർജ്, ഫിലിപ്പ് കുഴികുളം (ജില്ലാ മുൻ പ്രസിഡന്റ്) അഡ്വ. ബിനു പുളിക്കക്കണ്ടം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് (മുൻസിപ്പൽ കൗൺസിലർ), പി എം മാത്യു മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ, ആന്റോ മണവാളൻ പൂമ മുൻ വൈസ് പ്രസിഡന്റ്, ജോസ്‌കുട്ടി പൂവേലി, ബിജു പാതിരാമല തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP