Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ ഐ സി സി കുവൈറ്റ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഒ ഐ സി സി കുവൈറ്റ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഐ സി സി കുവൈറ്റ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഡിസംബർ 3 വ്യാഴാച വൈകീട്ട് ഏഴ് മണിക്ക് വെബ്‌നാറിലൂടെതിരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അന്തരിച്ച കോൺഗ്രസ്നേതാക്കളായ അഹമ്മദ് പട്ടേലിനും, സി അർ ജയപ്രകാശിനും ആദരാഞ്ജലികൾ അർപ്പിച്ച് തുടങ്ങിയ തിരെഞ്ഞെടുപ്പ് കൺവെൻഷൻ,ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് അപ്പക്കന്റെ അധ്യക്ഷതയിൽ കെസി ജോസഫ് എം എൽ എ ഉത്ഘാടനം നിർവ്വഹിച്ചു.

അഡ്വ: സണ്ണിജോസഫ് എം എൽ എ മുഖ്യപ്രഭാഷണവും നാഷണൽ കമ്മിറ്റി പ്രസിഡണ്ട്വർഗ്ഗീസ് പുതുക്കുളങ്ങര ആശംസാ പ്രസംഗവും നിർവ്വഹിചു, നിയമസഭാതിരെഞ്ഞെടുപ്പിന്റെ ട്രയലായ ഈ തിരെഞ്ഞെടുപ്പിനെ യുഡിഎഫ്പ്രവർത്തകർ ഗൗരവത്തോടെ ഏറ്റെടുത്ത് വിജയത്തിനാവിശ്യമായ പ്രചരണത്തിനിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. തദ്ദേശ
തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലാ കമ്മിറ്റിയുടെ മൂന്ന് മുൻസഹപ്രവർത്തകർക്ക് ആശംസയും പിന്തുണയും അറിയിച് ദേശീയകമ്മിറ്റി അംഗങ്ങളായ ബിനു ചെമ്പാലയം, എം എ നിസാം, എബിവരിക്കാട്, ബി എസ് പിള്ള, തുടങ്ങിയവരും പ്രസംഗിച്ചു.

ഒ ഐ സി സികുവൈറ്റ് കണ്ണുർ ജില്ലാ കമ്മിറ്റിയംഗളായിരുന്ന മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളായ ബിജു ചാക്കോ, ബിജു പി പി, വിജിൽ മോഹനൻഎന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് തിരെഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾ വിലയിരുത്തി പിന്തുണക്കും സഹകരണത്തിനും നന്ദിഅറിയിചു, ജനറൽ സിക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു. സഹപ്രവർത്തകരുടെ സ്ഥാനാർത്ഥി
പ്രഖ്യാപനം മുതൽ ആവേശത്തിലായിരുന്നു പ്രവാസി സുഹൃത്തുക്കൾ,വെബ്‌നാർ ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ഫേസ് ബുക്ക്പേജിലൂടെ ലൈവ് ബ്രോഡ് കാസ്റ്റും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP