Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റ് ഒഐസി സി കൊല്ലം ജില്ലാ കമ്മറ്റി ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു

കുവൈറ്റ് ഒഐസി സി കൊല്ലം ജില്ലാ കമ്മറ്റി ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റ് ഒ ഐ സി സി കൊല്ലം ജില്ലാ കമ്മറ്റി സൂംമിറ്റീംഗിലൂടെ ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു.അന്തരിച്ച അഹമ്മദ് പട്ടേലിന് വൈസ് പ്രസിഡന്റ് റോയി എബ്രാഹംഅനുശേചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് സൈമൺ ബേബിഅദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു.

കേരളപ്പിറവിക്ക് ശേഷം ഉണ്ടായ ഏറ്റവും മ്‌ളേച്ഛമായ സർക്കാരാണ്പിണറായി വിജയന്റേത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്രാജ്യദ്രോഹപരമായ സ്വർണ്ണക്കടത്തും വിവിധ തട്ടിപ്പുകളും. ഭരണത്തിന്നേതൃത്വം നൽകുന്ന പാർട്ടി സെക്രട്ടറിയുടെ മകന് മയക്കു മരുന്നു കച്ചവടബന്ധം. കേരളത്തിലെന്നല്ല, ഇന്ത്യയിലും ലോകത്ത് തന്നെയും ഇത്തരമൊരു
നികൃഷ്ട ഭരണകൂടമുണ്ടായിട്ടില്ല. ഇത് ഒരു അധോലോക ഭരണകൂടമാണ്എന്ന് കൊല്ലം ജില്ലാ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

അഴിമതിയും, തീവെട്ടിക്കൊള്ളയും മുഖമുദ്രയാക്കിയ ഈ ജനവിരുദ്ധസർക്കാരിനെ അടിച്ചിറക്കി ശുദ്ധം തളിക്കാനുള്ള സമയംഅതിക്രമിച്ചിരിക്കുന്നു. അതിനുള്ള ആദ്യപടിയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇതൊരു
ചരിത്ര ദൗത്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുംസംസ്ഥാനത്തെ ഇടതു അധോലോക ഭരണത്തെ തൂത്തെറിയാനും യു ഡിഎഫ് സ്ഥാനാർത്ഥികളെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എല്ലാസമ്മതിദായകരോടും സ്നേഹപൂർവ്വംമുഖ്യാപ്രഭാഷൻ കെ പി സി സി സെക്രട്ടറി അഡ്വ: ബി ആർ എം ഷഫീർഅഭിപ്രായപ്പെട്ടു.ഒ ഐ സി സി നാഷണൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര, മുൻയൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി Adv. സഞ്ചയ്ഖാൻ,

ഒ ഐ സി സി വെസ്. പ്രസി.എബി വരിക്കാട്, ജനറൽ സെക്രട്ടറി. ബിഎസ് പിള്ള, ബക്കൻ ജോസഫ്, റോയി മാത്യു കൈതവന, മനോജ്ചണ്ണപ്പേട്ട, ജോയി ജോൺ തുത്തിക്കര, ജോയി കരവാളൂർ, സാമുവൽചാക്കോ, വർഗ്ഗീസ് ജോസഫ് മാരമൺ, പ്രേമ്‌സൺ കായംകുളം, രാജീവ്
നെടുവിലേമുറി, ഹരീഷ് ത്രിപ്പൂണിത്തറ, വിപിൻ മങ്ങാട്, ബിനോയ് ചന്ദ്രൻ,
ജോമോൻ കോയിക്കര, ദിലീപ് പലക്കാട്, ഷെഫീക് മയൂര എന്നിവർഅശംസ നൽകി.ഷംസു താമരക്കുളം സ്വാഗതവും ജോർജ്ജി ജോർജ്ജ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP