Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു.ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ജ്യോതി രാധിക വിജയകുമാർ ഉത്ഘാടനം ചെയ്തു.

വർഗീയ രാഷ്ട്രീയം ഇളക്കിവിട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങളെ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച ഒരു സർക്കാരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെന്നും,മതേതരത്വം ഇന്ത്യയിൽ നില നിൽക്കണമെങ്കിൽ ജനാധിപത്യം ശക്തമാക്കണമെന്നും, ഇന്ത്യയുടെ മതേതര സാമൂഹ്യ ഘടന നിലനിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൊണ്ടേ സാധിക്കു എന്നും ഉത്ഘാടന പ്രസംഗത്തിൽ ജ്യോതി രാധിക വിജയകുമാർ പറഞ്ഞു.

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ അംഗം അരിതാ ബാബു, ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി എസ് പിള്ളൈ,വര്ഗീസ് ജോസഫ് മാരാമൺ,ബിനു ചേമ്പാലയം, ബേക്കൺ ജോസഫ്, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി,വനിതാ വിങ് ചെയർപേഴ്‌സൺ ജെസ്സി ജെയ്‌സൺ, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്,ചാക്കോ ജോർജ് കുട്ടി,കൃഷ്ണൻ കടലുണ്ടി,സൈമൺ കൊട്ടാരക്കര,ഷംസു താമരക്കുളം,ജോമോൻ കോയിക്കര,ആലപ്പുഴ ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ്,ദിലീപ് പാലക്കാട് ആലപ്പുഴ ജില്ലാ സെക്രട്ടറി ജോൺ വര്ഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ഒഐസിസി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അലക്‌സ് മാവേലിക്കര നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP