Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ അമ്പതാം വാർഷികം ഒഐസിസി യൂത്ത് വിങ് കുവൈറ്റ് ആഘോഷിച്ചു

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ അമ്പതാം വാർഷികം ഒഐസിസി യൂത്ത് വിങ് കുവൈറ്റ് ആഘോഷിച്ചു

സ്വന്തം ലേഖകൻ

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷികം ഒഐസിസി യൂത്ത് വിങ് കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയയിലെ ഒഐസിസി ഓഫീസിൽ വെച്ച് ആഘോഷിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. തന്റെ മുന്നിലേക്കെത്തുന്ന പ്രശ്‌നങ്ങൾ ക്ഷമയോടെ കേൾക്കുക, അതിന് ഉടനടി പരിഹാരം കണ്ടെത്തുക,പരിഹാരം കണ്ടെത്തുന്നത് വരെ ആ പ്രശ്‌നത്തെ, ഫോളോഅപ്പ് ചെയ്യുക, അതെല്ലാം നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നത് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയനേതാവിൽ മാത്രം കാണുന്നൊരു പ്രത്യേകതയാണെന്നും, കേരളീയ പൊതു സമൂഹത്തിന് സമ്മതനായ ഉമ്മൻ ചാണ്ടിക്ക് തന്റെ ദൗത്യനിർവഹണ പാതയിൽ കർമ്മനിരതനായി ഇനിയും ഏറെ മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും പരിപാടി ഉത്ഘാടനം ചെയ്ത ഒ ഐ സി സി കുവൈത് നാഷണൽ പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര പറഞ്ഞു.

യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ ഇലിയാസ് പൊതുവാച്ചേരി, ഇസ്മായിൽ പാലക്കാട്, യൂത്ത് വിങ് എക്‌സിക്യൂട്ടീവ് അംഗം ബോണി ഒഐസിസി നേതാക്കന്മാരായ അക്‌ബർ വയനാട്, സിദ്ദിഖ് അപ്പക്കൻ, അർഷാദ് മലപ്പുറം, മാണി ചാക്കോ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് ചടങ്ങിൽ സംസാരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ബൈജു പോൾ നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP