Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'മെംബേർസ് ഡേ'സംഘടിപ്പിച്ചു

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'മെംബേർസ് ഡേ'സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ(സി. സി.ബി )മെംബേർസ് ഡേ'സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗം ഷബിനി വാസുദേവ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ചശകുനി' എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനാനുഭവം പങ്കജ് നാഭൻ അംഗങ്ങളുമായി പങ്കു വെച്ചു.

ഷബിനി വാസുദേവിനുള്ള ഉപഹാരം പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
പ്രസിഡന്റ് ബാബു ജി നായർ സമ്മാനിച്ചു.തുടർന്ന് കുട്ടികൾക്കും, മുതിർന്നവർക്കുമായുള്ള വിവിധ കലാ, വിനോദമത്സരങ്ങളും നടന്നു.ചടങ്ങിൽ പ്രസിഡന്റ് ബാബു ജി നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതം പറഞ്ഞു.
മുൻ പ്രസിഡന്റ് കെ. ജനാർദ്ദനൻ, മുൻ ജനറൽ സെക്രട്ടറി അജ്മൽ ചാലിൽ, ട്രഷറർ കെ.ഇ സതീഷ്, തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ പ്രജി ചേവായൂർ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കുന്നുമ്മൽ നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP