Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടുമുറ്റം ഖത്തറിന് പുതിയ ഭാരവാഹികൾ; സജ്‌ന സാക്കിയെ പ്രസിഡന്റ്

നടുമുറ്റം ഖത്തറിന് പുതിയ ഭാരവാഹികൾ; സജ്‌ന സാക്കിയെ പ്രസിഡന്റ്

സ്വന്തം ലേഖകൻ

ദോഹ:ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയിൽ സജീവ സാന്നിധ്യമായ നടുമുറ്റം ഖത്തറിന്റെ പുതിയ പ്രവർത്തന കാലയളവിലേക്ക് സജ്‌ന സാക്കിയെ പ്രസിഡന്റ് ആയും മുഫീദ അബ്ദുൽ അഹദിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.നിത്യ സുബീഷ്,നുഫൈസ എം ആർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഫാത്വിമ തസ്‌നീം,സകീന അബ്ദുല്ല എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.റുബീന മുഹമ്മദ് കുഞ്ഞിയാണ് ട്രഷറർ.

നൂർജഹാൻ ഫൈസൽ (പി ആർ കോഡിനേറ്റർ)വാഹിദ സുബി (മീഡിയ)ആബിദ സുബൈർ,രമ്യ ദാസ്,ഹമാമ ഷാഹിദ്,ലത കൃഷ്ണ, സുമയ്യ തസീൻ,ജോളി തോമസ്,വാഹിദ നസീർ,ഷാദിയ ശരീഫ്,ഷെറിൻ ഷഹാന,മാജിദ മഹ്‌മൂദ്,ഖദീജാബി നൗഷാദ്,ഹുമൈറ അബ്ദുൽ വാഹിദ്,സന അബ്ദുല്ല, സനിയ്യ കെ സി,സമീന അനസ്,നജ്‌ല നജീബ്,സന നസീം എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി,സെക്രട്ടറി അഹമ്മദ് ഷാഫി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

വിവിധ ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളിൽ നിന്നുമാണ് കേന്ദ്ര ഭാരവാഹികളെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.
മതാർ ഖദീം ഏരിയ ഭാരവാഹികളായി ഹുമൈറ അബ്ദുൽ വാഹിദ്(പ്രസിഡന്റ്)സനിയ്യ കെ സി (വൈസ് പ്രസിഡന്റ്)സിജി പുഷ്‌കിൻ (സെക്രട്ടറി)ജാസ്മിൻ സലിം(ട്രഷറർ)സഹല കെ,ജഫ് ല ഹമീദുദ്ദീൻ,അസ്മ നിസാർ മുഹമ്മദ് (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും ബർവ ഏരിയ ഭാരവാഹികളായി നജ്‌ല നജീബ് (പ്രസിഡന്റ്)സമീന അനസ് (വൈസ് പ്രസിഡന്റ്) ഹസ്‌ന അബ്ദുൽ ഹമീദ്(സെക്രട്ടറി) റുദൈന സുഹൈൽ(ട്രഷറർ)നദീറ മൻസൂർ,സുമാന നഫ്‌സർ,സജ്‌ന കെ കെ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും ഐൻഖാലിദ് ഏരിയ ഭാരവാഹികളായി ഹമാമ ഷാഹിദ് (പ്രസിഡന്റ്) റഷീദ എം ഐ(വൈസ് പ്രസിഡന്റ്) നിജാന പി പി (വൈസ് പ്രസിഡന്റ്) ഇലൈഹി സബീല (ട്രഷറർ) ഷജീന അബ്ദുൽ ജലീൽ,ഷാഹിദ എം,സൈനബ അബ്ദുൽ ജലീൽ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെയും ദോഹ ഏരിയ ഭാരവാഹികളായി ലത കൃഷ്ണ (പ്രസിഡന്റ്) സന നസീം(വൈസ് പ്രസിഡന്റ്)മോന ഹലീം (സെക്രട്ടറി)അഹ്‌സന ഫാസിൽ(ട്രഷറർ)മാജിദ ആരിഫ്,ബുഷ്‌റ റാഫി,ഹുദ സൈതാലിക്കോയ(എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും മദീന ഖലീഫ ഏരിയ ഭാരവാഹികളായി വാഹിദ നസീർ(പ്രസിഡന്റ്) റഹീന സമദ് (വൈസ് പ്രസിഡന്റ്) ഫൗസിയ നിയാസ് (സെക്രട്ടറി) സമീന റഷീദ്(ട്രഷറർ) റസീന ഷാനവാസ്,റസിയ മൻസൂർ,സൗദ പി കെ(എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും മഅ്മൂറ ഏരിയ ഭാരവാഹികളായി ഷാദിയ ശരീഫ്(പ്രസിഡന്റ്) സന അബ്ദുല്ല (വൈസ് പ്രസിഡന്റ്) മാജിദ മുഖർറം(സെക്രട്ടറി) മാജിദ മുഹിയുദ്ധീൻ(ട്രഷറർ) റുബി അൻവർ,മായ നിബു,ഉഷ ജ്യോതിനാഥ് (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും വുകൈർ ഏരിയ ഭാരവാഹികളായി മാജിദ മഹ്‌മൂദ്(പ്രസിഡന്റ്) സുഫൈറ ബാനു (വൈസ് പ്രസിഡന്റ്) നുസ്രത് ഷുഹൈബ്(സെക്രട്ടറി) മുഹ്‌സിന സൽമാൻ(ട്രഷറർ) ഫാത്വിമത് റഫ്‌ന,ആയിഷ ഷിറിൻ,ഡോ.തസ്‌നീം ത്വയ്യിബ്(എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും വക്ര ഏരിയ ഭാരവാഹികളായി സുമയ്യ തസീൻ(പ്രസിഡന്റ്) നസ്രീൻ നബീൽ (വൈസ് പ്രസിഡന്റ്) മുബീന നിഹാസ്(സെക്രട്ടറി) ഖദീജാബി നൗഷാദ്(ട്രഷറർ) ഫരീദ സ്വാദിഖ്,ഹസ്‌ന ഷബീബ്,മുഹ്‌സിന ഷരീഫ്(എക്‌സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെയും അൽ ഖോർ ഏരിയ ഭാരവാഹികളായി ഷിറിൻ ഷഹാന (പ്രസിഡന്റ്) സാജിത ഇസ്മയിൽ(വൈസ് പ്രസിഡന്റ്) ഫരീദ ലുബൈബ്(സെക്രട്ടറി) ആഇശ ഫാസിൽ(ട്രഷറർ)ഫർസാന ഷിഹാർ,സുബില അനൂപ്,ബിൽക്കീസ് സിദ്ദീഖ്(എക്‌സിക്യൂട്ടീവ് അംഗങ്ങൾ) ആയും തിരഞ്ഞെടുത്തു.ഏരിയ തല തിരഞ്ഞെടുപ്പുകൾക്ക് കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ സജ്‌ന സാക്കി,ആബിദ സുബൈർ,റുബീന മുഹമ്മദ് കുഞ്ഞി നടുമുറ്റം ജനറൽ സെക്രട്ടറി മുഫീദ അബ്ദുൽ അഹദ് എന്നിവർ നേതൃത്വം കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP