Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ നേതൃസംഗമം നടത്തി

ഖത്തർ കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ നേതൃസംഗമം നടത്തി

സ്വന്തം ലേഖകൻ

ദോഹ:കൾച്ചറൽ ഫോറം മലപ്പുറം ജില്ലയുടെ 2022 - 23 കാലയളവിലേക്കു തിരഞ്ഞെടുത്ത മണ്ഡലം, ജില്ല ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ നേതൃസംഗമം നടത്തി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് മുഖ്യപ്രഭാഷകനായിരുന്നു . ജില്ലയിലെ തിരഞ്ഞെടുത്ത എഴുപതിലേറെ നേതാക്കൾ ഓൺലൈൻ ആയി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. കൾച്ചറൽ ഫോറം മലപ്പുറം ജില്ല പ്രസിഡന്റ് പി റഷീദലി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മജീദലി ഉദ്ഘാടനം ചെയ്തു .

മഹാമാരിയുടെ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ ചേർത്ത് പിടിക്കാനും അവർക്കാവശ്യമായ സേവനങ്ങൾ ചെയ്യാനും കൾച്ചറൽ ഫോറം എന്നും കൂടെയുണ്ടാകുമെന്നും ജനപക്ഷ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ കൂടി സംഭാവനകൾ ഉപയോഗപ്പെടുത്തുമെന്നും സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു.

മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സൈഫുദ്ധീൻ വളാഞ്ചേരി സ്വാഗതവും വൈസ് പ്രസിഡന്റ് അലവിക്കുട്ടി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP